ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 434 റണ്‍സിന്റെ കൂറ്റന്‍ വിജയം. 557 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സിന് പുറത്താവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്.
പരമ്പരയില്‍ രണ്ട് ഇന്നിങ്സിലും മികച്ച പ്രകടനമാണ് സര്‍ഫറാസ് ഖാന്‍ നടത്തിയത്. ആദ്യ ഇന്നിങ്സില്‍ 66 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
രണ്ടാം ഇന്നിങ്സില്‍ 72 പന്തില്‍ 68 റണ്‍സ് നേടിയും സര്‍ഫറാസ് മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്സുമാണ് സര്‍ഫറാസ് നേടിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സര്‍ഫറാസ് ഖാന്‍ സ്വന്തമാക്കിയത്.
അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സര്‍ഫറാസ് ഖാന്‍ സ്വന്തമാക്കിയത്.
ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് ശ്രേയസ് അയ്യര്‍ ആയിരുന്നു. 2021ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ ആയിരുന്നു അയ്യറിന്റെ തകര്‍പ്പന്‍ പ്രകടനം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍
( താരം,എതിര്‍ ടീം, വര്‍ഷം എന്നീ ക്രമത്തില്‍)
ദിലാവര്‍ ഹുസൈന്‍- ഇംഗ്ലണ്ട്- 1934
സുനില്‍ ഗവാസ്‌ക്കര്‍- വെസ്റ്റ് ഇന്‍ഡീസ്-1971
ശ്രേയസ് അയ്യര്‍- ന്യൂസിലാന്‍ഡ്- 2021
സര്‍ഫറാസ് ഖാന്‍-ഇംഗ്ലണ്ട്-2024
നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Sarfaraz khan create a new record