പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ ലണ്ടനില് ബോഡി ഷെയിമിങ്; ആക്ഷേപം സെല്‍ഫിയെടുക്കാന്‍ വിളിച്ചുവരുത്തിയിട്ട്
ICC WORLD CUP 2019
പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ ലണ്ടനില് ബോഡി ഷെയിമിങ്; ആക്ഷേപം സെല്‍ഫിയെടുക്കാന്‍ വിളിച്ചുവരുത്തിയിട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st June 2019, 11:14 pm

ലണ്ടനില്‍ ഒരു മാളില്‍ മകനെയെടുത്ത് നടന്നു പോവുകയായിരുന്ന പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ തടിയനെന്ന് അധിക്ഷേപിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍.

നടന്നു പോവുകയായിരുന്ന സര്‍ഫ്രാസിനെ ഫോട്ടെയടുക്കാന്‍ വിളിച്ചാണ് സെല്‍ഫി വീഡിയോയിലൂടെ ഇയാള്‍ അധിക്ഷേപിച്ചത്. സര്‍ഫ്രാസിനോട് തടികുറയ്ക്കാനും ഇയാള്‍ പറയുന്നുണ്ട്. പാക് മാധ്യമപ്രവര്‍ത്തകനായ സഈദ് റാസ മെഹ്ദിയാണ് നാണം കെട്ട പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ച് കൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

 

വീഡിയോയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളെ വിമര്‍ശിക്കാന്‍ ആരാധകര്‍ക്ക് അവകാശമുണ്ടെങ്കിലും ഈ തരത്തില്‍ അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മറ്റു ആരാധകര്‍ പറയുന്നു.

ലോകകപ്പില്‍ 89 റണ്‍സിനാണ് പാകിസ്താന്‍ ഇന്ത്യയോട് തോറ്റത്. പരാജയത്തിന് പിന്നാലെ ടീമിനെ വിമര്‍ശിക്കുന്ന ആരാധകരുടെ നിരവധി വീഡിയോകള്‍ പുറത്തു വന്നിരുന്നു.