സുരേഷ് ഗോപി നായകനാവുന്ന ചിത്രം പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്. ജോഷിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിള്ള, ജുവല്‍ മേരി, സാധിക വേണുഗോപാല്‍ തുടങ്ങി വലിയ താരനിരയാണ് എത്തുന്നത്. ചിത്രത്തിലെ നായിക കഥാപാത്രത്തെയാണ് നൈല പാപ്പനില്‍ അവതരിപ്പിക്കുന്നത്.
നൈല തന്റെ ലേഡി ലവ് ആണെന്ന് പറയുകയാണ് സരേഷ് ഗോപി. പാപ്പന്റെ പ്രൊമോഷന്‍ പ്രസ് മീറ്റിലാണ് നൈലയെ പറ്റി സുരേഷ് ഗോപി സംസാരിച്ചത്.
‘നൈല സിനിമയില്‍ ഒരു ലേഡി ലൗ ആണ്. പിന്നെ എന്റെ പേഴ്‌സണല്‍ ലൈഫിലെ ഒരു ചെറിയ ലേഡി ലൗ ആണ്. ഒരുപാട് വര്‍ഷങ്ങളായിട്ട് അറിയാം. നൈലയുടെ കല്യാണത്തിന് മുമ്പേ അറിയാം. എന്റെ വീടിന്റെ തറക്കല്ലിട്ട് പണി തുടങ്ങുന്ന ഘട്ടം മുതല്‍ മുറ്റത്ത് നിന്ന് എത്തി നോക്കുന്ന, ഒരു കൊച്ച് ഫ്രോക്ക് ഒക്കെ ഇട്ട് നില്‍ക്കുന്ന കുട്ടിയായി അറിയാം. 1993ലെ കാര്യമാണ്.
നൈല സിനിമയില്‍ നല്ലൊരു ഭാര്യയാണ്, അമ്മയാണ്. അതില്‍ കൂടുതല്‍ നൈലയെ പറ്റി പറയാന്‍ പറ്റില്ല. എനിക്ക് അതില്‍ വിലക്കുകളുണ്ട്,’ സുരേഷ് ഗോപി പറഞ്ഞു.
‘ജീവിതത്തില്‍ ഗോകുല്‍ എന്ന മകനോട് സുരേഷ് ഗോപി എന്ന അച്ഛനുള്ള കെമിസ്ട്രി ഹിഡനായിരുന്നു. അങ്ങനെ പ്രകടിപ്പിക്കാന്‍ പറ്റാത്ത ഒരു കെമിസ്ട്രി ഈ സിനിമയില്‍ കാണുകയും ആസ്വദിക്കുകയും ചെയ്യാം. മൈക്കിളായി അവനും, എബ്രഹാം മാത്യു എന്ന പാപ്പനായി ഞാനും. കെട്ടവന്റെ കൂടെയാണോ നല്ലവന്റെ കൂടെ ആണോ മൈക്കിള്‍ എന്ന് നിങ്ങള്‍ പിന്നീട് പറയുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.
Content Highlight: Saresh Gopi says Nyla usha is his little lady love