ലണ്ടന്‍: മൂവായിരം കോടി രൂപയ്ക്ക് പ്രതിമ നിര്‍മിക്കുന്ന ഇന്ത്യയ്ക്ക് ഇനി ധനസഹായംനല്‍കുന്നതെന്തിനെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം പീറ്റര്‍ ബോണ്‍. 2012ല്‍ 300 മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013ല്‍ 268 മില്യണ്‍ പൗണ്ട് (2536 കോടി രൂപ), 2014ല്‍ 278 മില്യണ്‍ പൗണ്ട് (2631 കോടി രൂപ), 2015ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയായിരുന്നു ഇന്ത്യക്ക് സാമ്പത്തികസഹായം അനുവദിച്ചത്. കൂടാതെ ചെറിയ രീതിയിലുള്ള ധനസഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടന്‍ നല്‍കിയതായി പീറ്റര്‍ ബോണ്‍ കൂട്ടിച്ചേര്‍ത്തു.
ഈ സഹായങ്ങള്‍ക്ക് പുറമെ മറ്റുപല സഹായങ്ങളും ഇന്ത്യക്ക് നല്‍കിയതായി പീറ്റര്‍ ബോണ്‍ പറഞ്ഞു.
ധനസഹായം 2015ല്‍ നിറുത്തലാക്കിയിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കി വരുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
182 മീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഒക്ടോബര്‍ 31 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്.