[]ഇഞ്ചോണ്‍: പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഏഷ്യാഡിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര് ഇന്ത്യന്‍ പതാകയേന്തും എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. ഇന്ത്യന്‍ ഹോക്കി ടീം ക്യാപിറ്റന്‍ സര്‍ദാര്‍ സിങാവും ഇന്ത്യന്‍ പതാകയേന്തുക.
ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങാവും പതാകയേന്തുകയെന്നും. ഇതിനെപ്പറ്റി എല്ലാ പരിശീലകന്മാരുമായും ചര്‍ച്ച നടത്തിയെന്നും പക്ഷേ മത്സരാര്‍ത്ഥികള്‍ക്കെല്ലാം അന്നോ അതിന്റെ അടുത്ത ദിവസമോ മത്സരമുണ്ടെന്നും, സര്‍ദാറിന് അന്ന് മത്സരമില്ലെന്നും പതാകയേന്തുന്നതില്‍ അദ്ദേഹത്തിന് സന്തോഷമെ ഉള്ളുവെന്നും ചീഫ് ഡി മിഷന്‍ അഡില്ലേ സുമാരിവാല പറഞ്ഞു.
പതാകയേന്തുന്നത് ആരാണ് എന്നുള്ളതല്ല കാര്യം വിജയ മെഡല്‍ ആര് വാങ്ങും എന്നുള്ളതാണെന്നും. പതാകയേന്തുന്നത് പ്രതീകാത്മകമായ ഒരു ചടങ്ങ് മാത്രമാണെന്നും മെഡല്‍ നേടാന്‍ പ്രാപ്തരായ ഒരുപാട് മത്സരാര്‍ത്ഥികള്‍ നമുക്കുണ്ടെന്നും മുന്‍ സ്പ്രിറ്റ് ചാമ്പ്യന്‍ അറിയിച്ചു.
അധികൃതര്‍ ഉണ്ടാക്കിയ നിയന്ത്രണം കാരണം 130 ല്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് പരേഡില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സുമാരിവാല പറഞ്ഞു. 130 വളരെ ചെറിയ സംഖ്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.