| Wednesday, 1st November 2017, 6:40 pm

ദോക്‌ലാം സംഘര്‍ഷവും പാകിസ്താനും ചൈനയുമായി നടന്ന യുദ്ധങ്ങളും സര്‍ദാര്‍ പട്ടേല്‍ പ്രവചിച്ചിരുന്നെന്ന് പരീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യക്ക് ചൈനയുമായും പാകിസ്താനുമായും യുദ്ധം ചെയ്യേണ്ടി വരുമെന്നും ദോക്‌ലാമില്‍ സംഘര്‍ഷങ്ങളുണ്ടാകുമെന്നും 1950 ല്‍ പ്രവചിച്ചിരുന്നതായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.


Also Read: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ വേണം: സുപ്രീംകോടതി


പാകിസ്താനും ചൈനയും ഇന്ത്യയെ ആക്രമിക്കുമെന്ന് ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് പട്ടേല്‍ മൂന്നുപേജ് വരുന്ന കത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പരീക്കര്‍ പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന താലത്താണ് തനിക്ക ഈ കത്തുകള്‍ വായിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു.

“സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രിയായിരുന്ന ജവര്‍ലാല്‍ നെഹ്റുവിന് അയച്ച കത്തുകള്‍ വായിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചത്. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് കത്തുകള്‍ വായിക്കാന്‍ അവസരം ലഭിച്ചത്”.

“1950 ലാണ് പട്ടേല്‍ 1965 ല്‍ (പാകിസ്താന്‍ യുദ്ധം) എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറഞ്ഞത്. പാകിസ്താനുമായും ചൈനയുമായും പിന്നീട് യുദ്ധം നടന്നു. ഈയ്യടുത്ത നടന്ന ദോക്‌ലാം വിഷയവും അദ്ദേഹം പ്രവചിച്ചിരുന്നു.” ഗോവന്‍ മുഖ്യമന്ത്രി പറഞ്ഞു.


Dont Miss: ഇടത് വലത് മുന്നണികളെ നോക്കിയിരുന്നാല്‍ കേരളം ഏറെ വൈകാതെ മറ്റൊരു സിറിയയായി മാറുമെന്ന് കുമ്മനം രാജശേഖരന്‍


പട്ടേലിന് ഇന്ത്യയുടെ അതിര്‍ത്തികളില്‍ നടക്കുന്നതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണങ്ങള്‍ സത്യമായി തീര്‍ന്നതെന്ന് പരീക്കര്‍ പറയുന്നു. കശ്മീര്‍ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നത് പട്ടേലിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിന്റെ ഫലമാണെന്നും പരീക്കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more