| Tuesday, 17th January 2017, 10:27 am

രജനീകാന്ത് രാഷ്ട്രിയത്തിലേക്കെങ്കില്‍ ആദ്യം എതിര്‍ക്കുക താനായിരിക്കുമെന്ന് ശരത് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണമാണെന്ന രജനീകാന്തിന്റെ  പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിയത്.


ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ ആദ്യം എതിര്‍ക്കുക താനായിരിക്കുമെന്ന് സിനിമാ താരവും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണ ശേഷം രജനീകാന്ത് രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ താരം രാഷ്ട്രീയ പരാമര്‍ശം നടത്തിയതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുന്നത്.


Also read ലോകബാങ്കിനു പിന്നാലെ ഐ.എം.എഫും: നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി കുറക്കുമെന്ന് റിപ്പോര്‍ട്ട്.


തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണമാണെന്ന രജനീകാന്തിന്റെ  പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിയത്. തുഗ്ലക്ക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.

ചടങ്ങില്‍ മാസികയുടെ പത്രാധിപര്‍ ഗുരുമൂര്‍ത്തി രജനീകാന്ത് രാഷ്ട്രീയത്തിലേക്കിറണമെന്നും തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ അത്രയേറെ ബന്ധമുണ്ടന്നും പറഞ്ഞിരുന്നു. ഇതിനു ശേഷം സംസാരിച്ച രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ അസാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ ചോ രാമസ്വാമി ഇല്ലാത്തത് വേദനയുണ്ടാക്കുന്നു എന്നു പറഞ്ഞിരുന്നു.

രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാത്ത രജനീകാന്ത് ഇപ്പോള്‍ പ്രസ്താവന നടത്തിയത് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത് കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരസ്യമായി എതിര്‍ത്ത് ശരത് കുമാര്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more