| Friday, 26th January 2018, 8:04 am

ആറുതരം സുരക്ഷാസംവിധാനങ്ങളോടെ അടിമുടി മാറി ഡ്രൈവിങ് ലൈസന്‍സ്; പുതിയ പരിഷ്‌കാരം അടുത്തയാഴ്ച മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ അടിമുടി മാറുന്നു. ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട “സാരഥി” സംവിധാനം കേരളത്തില്‍ സജ്ജമായതായി “മാതൃഭൂമി”യാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അടുത്തയാഴ്ച മുതല്‍ ലഭ്യമായിത്തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: എം. സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അപവാദപ്രചരണം: മനോരമ ന്യൂസിലെ ഷാനി പ്രഭാരന്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി


ആറുതരം സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ലൈസന്‍സില്‍ ഉണ്ടാകുക. ക്യു.ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോടെക്‌സ്റ്റ്, യു.വി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ എന്നിവ ഉള്‍പ്പെട്ടതാണ് സുരക്ഷാസംവിധാനങ്ങള്‍. ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ ലയിപ്പിച്ച ഡിസൈനാണ് പുതിയ ലൈസന്‍സിന്.


Don”t Miss: ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകയെ ‘ബേബി’ എന്ന് വിളിച്ച് കര്‍ണിസേന പ്രതിനിധി; രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അവതാരക( Watch Video)


സംസ്ഥാനസര്‍ക്കാറിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവയാണ് മുന്‍വശത്ത് ഉണ്ടാകുക. പിറകുവശത്താണ് ക്യു.ആര്‍ കോഡ് ഉള്ളത്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്ര എന്നിവ ഇരുവശത്തും ഉണ്ടാകും.


Also Read: സമൂഹത്തെ വെല്ലുവിളിച്ച് തന്നെ സ്‌കൂളിലയച്ച പിതാവാണ് തന്റെ മാതൃകാപുരുഷന്‍; ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്നും മലാല യൂസഫ്‌സായ്


കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ രൂപകല്‍പ്പന പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ സബ് ആര്‍.ടി.ഒ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ “സാരഥി ലൈസന്‍സ്” ലഭ്യമാകുക. സംസ്ഥാനത്തെ മറ്റിടങ്ങളിലും “സാരഥി” വൈകാതെ തന്നെ ലഭ്യമാകും.

We use cookies to give you the best possible experience. Learn more