| Wednesday, 25th October 2017, 9:23 pm

'കൈ' പിടിക്കാന്‍ ശരത് യാദവ്; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് ശരത് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് ജെ.ഡി.യു ശരത് യാദവ് വിഭാഗം. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു കഴിഞ്ഞെന്ന് ശരത് യാദവ് വ്യക്തമാക്കി.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം രൂപപ്പെടുത്തണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്കെതിരായി ഒരു പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടുകഴിഞ്ഞാല്‍ വ്യക്തമായ മേല്‍ക്കോയ്മ ഭരണകക്ഷിക്കുമേല്‍ നേടാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: മെര്‍സല്‍ വിവാദത്തില്‍ താജ്മഹലിനെ മുക്കാന്‍ ബി.ജെ.പി; ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാകുമോയെന്ന് പ്രകാശ് രാജ്


ഏറെ വിവാദങ്ങള്‍ക്കുശേഷം ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ 9 നും 14 നുമാണ് തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസായിരിക്കും സഖ്യത്തെ നയിക്കുകയെന്ന് ശരത് യാദവ് വ്യക്തമാക്കി. സഖ്യത്തില്‍ ആരൊക്കെയുണ്ടാകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുുപ്പ് തിയതി പ്രഖ്യാപിക്കാന്‍ കാലതാമസം വരുത്തിയ കമ്മീഷന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more