| Wednesday, 21st March 2018, 8:26 am

'ഗോരഖ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം ട്രെയിലര്‍ മാത്രം, എന്‍.ഡി.എ മുങ്ങുന്ന കപ്പല്‍'; ശിവസേനയും എന്‍.ഡി.എ വിടുമെന്ന് ശരത് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ജനതാദള്‍ യു മുന്‍ എം.പി ശരത് യാദവ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. യു.പി ഉപതെരഞ്ഞെടുപ്പ് ഫലം ട്രെയിലറാണെന്നും എന്‍.ഡി.എ തകര്‍ന്നുതുടങ്ങിയെന്നും ശരത് യാദവ് കൂട്ടിച്ചേര്‍ത്തു.

” ടി.ഡി.പിയ്ക്ക് പിന്നാലെ ശിവസേനയും എന്‍.ഡി.എ വിടും. അതൊരു മുങ്ങുന്ന കപ്പലാണ്.”


Also Read: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കെ.ടി ജലീല്‍


2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ യോഗിയുടെ ഭരണാഘടനാവിരുദ്ധ പ്രസ്താവനയ്ക്കുള്ള മറുപടി ജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി മഹാസഖ്യം രൂപീകരിക്കാന്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുമെന്നും ശരത് യാദവ് പറഞ്ഞു.

നിരവധി പാര്‍ട്ടി നേതാക്കളുമായി ഇതിനോടകം ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എസ്.പിക്കു പിന്നാലെ ബി.എസ്.പിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചായിരുന്നു അഖിലേഷും ശരത് യാദവും സംസാരിച്ചതെന്നും പാര്‍ട്ടികളുടെ ഐക്യം ചര്‍ച്ചയായെന്നും എസ്.പി വക്താവ് രാജേന്ദ്ര ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more