മുംബൈ: ശിവസേനയും എന്‍.സി.പിയും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കേ പഴയ ചില രാഷ്ട്രീയ സംഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ശിവസേനയുടെ രാഷ്ട്രീയ ചരിത്രത്തിലെ വലിയ പിളര്‍പ്പ് നടന്നത് ശരത് പവാറിന്റെ കാര്‍മികത്വത്തിലാണ്. മാത്രമല്ല ശിവസേന നേതാവ് ബാല്‍ താക്കറേയെ അറസ്റ്റ് ചെയ്യുന്നതിന് പിന്നിലും പവാറിന്റെ ഇടപെടലുണ്ടായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1990ല്‍ ശിവസേനയുടെ തീപ്പൊരി നേതാവായിരുന്ന ചഗന്‍ ഭുജ്ബലിനെ എന്‍.സി.പിയിലെത്തിച്ചാണ് അന്നത്തെ കോണ്‍ഗ്രസ് നേതാവായ ശരത് പവാര്‍ ശിവസേനയെ ഞെട്ടിച്ചത്. ബാല്‍ താക്കറേയുടെ അരുമശിഷ്യനായി അന്ന് കണക്കാക്കിയിരുന്ന ഭുജ്ബലിനോടൊപ്പം 14 ശിവസേന എം.എല്‍.എമാരും അന്ന് കൂടെ പോന്നു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി തന്നെ തെരഞ്ഞെടുക്കാതെ മനോഹര്‍ ജോഷിയെ തെരഞ്ഞെടുത്തതാണ് ഭുജ്ബലിനെ ചൊടിപ്പിച്ചത്.
എന്‍.സി.പിയിലെത്തിയ ഭുജ്ബല്‍ അവിടെയും പ്രമുഖ നേതാവായി. ശിവസേന-ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പ്രതിപക്ഷ നേതാവായി. 2000ല്‍ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയായി. ഈ ഘട്ടത്തിലാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയെ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ഇൗ നീക്കത്തിന് ശരത് പവാറിന്റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.
ഇക്കാര്യങ്ങളൊന്നും എന്‍.സി.പിയും ശിവസേനയും തമ്മിലുള്ള നിലവിലെ ബന്ധത്തെ ബാധിക്കില്ലെന്നാണ് കരുതുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ