മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ തികയ്ക്കില്ലെന്ന് മുതിര്‍ന്ന എന്‍.സി.പി (എസ്.പി) നേതാവ് ശരത് പവാര്‍. സഖ്യത്തിനുള്ളില്‍ അതൃപ്തി വര്‍ധിച്ചുവരികയാണെന്നും വരാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്നുമാണ് ശരത് പവാറിന്റെ ആരോപണം.
നിലവില്‍ ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ബി.ജെ.പിയും അജിത് പവാറിന്റെ എന്‍.സി.പിയുമാണുള്ളത്. അധികാരം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലുമാണ് മഹായുതി സഖ്യം. ഇതിനിടെയാണ് ശരത് പവാറിന്റെ പരാമര്‍ശം.
പിന്നാലെ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര നേതൃത്വത്തോടുള്ള നീരസമാണ് മഹായുതി സഖ്യത്തിന്റെ പിന്തുണ കുറയാനുള്ള കാരണമെന്നും എന്‍.സി.പി വക്താവ് മഹേഷ് തപസെയും വ്യക്തമാക്കി.
‘ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെതിരെയുള്ള നീരസം പ്രകടമാണ്. ഓരോ തവണയും നേതാക്കള്‍ മഹാരാഷ്ട്ര സന്ദര്‍ശിക്കുമ്പോള്‍ മഹായുതിയുടെ പിന്തുണ കുറയുന്നു,’ പത്രസമ്മേളനത്തില്‍ തപസെ പറഞ്ഞു.
288 അംഗങ്ങള്‍ക്കായുള്ള മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ പകുതിയോടെ നടക്കുമെന്നാണ് സൂചന. അതിനിടയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ എതിര്‍പ്പുകളും വാഗ്‌വാദങ്ങളും നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ശരത് പവാറിന്റെ എന്‍.സി.പി (എസ്.പി)യും, ഭരണപക്ഷപാര്‍ട്ടികളായ ബിജെ.പി, അജിത് പവാറിന്റെ എന്‍.സി.പി, ഉള്‍പ്പെടുന്ന മഹായുതി സഖ്യവും തമ്മില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടം തന്നെ നടക്കാനാണ് സാധ്യതയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Sarath pawar criticize mahayuthi alliance; alliance will not complete 100 seats