| Monday, 1st October 2018, 5:03 pm

റാഫേലില്‍ പാര്‍ലമെന്റ് അന്വേഷണം വേണം; മലക്കംമറിഞ്ഞ് ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റാഫേല്‍ ഇടപാടില്‍ മുന്‍നിലപാട് തിരുത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. റാഫേല്‍ ഇടപാടില്‍ സത്യം പുറത്തുവരാന്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍.സി.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയ താന്‍ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” റാഫേല്‍ ഇടപാടിലെ തുക എത്രയെന്ന് വെളിപ്പെടുത്തണം. 2013 ലെ യു.പി.എ കാലത്ത് 650 കോടിയായിരുന്നു ഒരു റാഫേല്‍ വിമാനത്തിന്റെ വില. എന്നാല്‍ മോദി ഇത് വാങ്ങിയത് 1600 കോടി രൂപയ്ക്കാണ്.”

ALSO READ: ശബരിമല വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കില്ല; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചുള്ള ശരദ്പവാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എന്‍.സി.പി സ്ഥാപക നേതാക്കളിലൊരാളായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റം വരുത്തി ശരദ് പവാര്‍ രംഗത്തെത്തിയത്.

ബീഹാറിലെ കട്ടിഹാറില്‍ നിന്നുള്ള എം.പിയായിരുന്നു താരിഖ്. തന്റെ എം.പി സ്ഥാനവും പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് താരിഖ് പറഞ്ഞിരുന്നു.

ശരദ് പവാറിന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്നും താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു. എന്‍.സി.പി വിട്ട താരിഖ് ഇനി കോണ്‍ഗ്രസിലേക്കോ ആര്‍.ജെ.ഡിയിലേക്കോ പോകുമെന്നാണ് സൂചന.

ALSO READ: നീരവ് മോദിയുടെ 637 കോടി വിലമതിപ്പുള്ള വസ്തുക്കള്‍ കണ്ടുകെട്ടി

1980കളില്‍ ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന താരിഖ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. നാലു തവണ കട്ടിഹാറില്‍ കോണ്‍ഗ്രസ് എം.പിയായിരുന്നയാളാണ് താരിഖ്.

1999ല്‍ സോണിയാഗാന്ധിയോടുള്ള എതിര്‍പ്പിന്റെ പേരില്‍ ശരദ് പവാറിനും അന്തരിച്ച നേതാവായ പി.എ സാങ്മയ്ക്കുമൊപ്പമാണ് താരിഖ് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി ആരംഭിച്ചത്.

റഫേലില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശിയിക്കേണ്ടതില്ലെന്നാണ് പവാര്‍ ഒരു മാറാഠി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ബി.ജെ.പി ഇതിനെ സ്വാഗതം ചെയ്തിരുന്നു.

ALSO READ: പാക് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല; വെടിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രി

“റാഫേല്‍ കരാറില്‍ മോദിയുടെ ലക്ഷ്യമെന്തായിരുന്നെന്ന കാര്യത്തില്‍ പൊതുജനങ്ങളുടെ മനസില്‍ സംശയവുമില്ല. അതാണ് എന്റെ മനസിലുമുള്ളത്.” എന്ന് ഒരു മറാത്തി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. റാഫേലിന്റെ സാങ്കേതിക വിശദാംശങ്ങള്‍ വേണമെന്ന പ്രതിപക്ഷ ആവശ്യം അസംബന്ധമാണെന്നും പവാര്‍ പറഞ്ഞിരുന്നു.

പവാറിന്റെ കമന്റ് ഏറ്റെടുത്ത ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ” പാര്‍ട്ടി താല്‍പര്യത്തിനും മുകളില്‍ ദേശതാല്‍പര്യം മനസില്‍വെച്ച് സത്യം തുറന്നുപറഞ്ഞ മുന്‍ പ്രതിരോധ മന്ത്രിയും എം.പിയുമായ ശരത് പവാറിന് നന്ദി. “എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more