Advertisement
Daily News
അള്‍ട്രാ ഗ്ലാമറസ് മേക്ക് ഓവറോ! എനിക്ക് താല്‍പര്യമില്ല: ശരണ്യമോഹന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 05, 06:38 am
Wednesday, 5th November 2014, 12:08 pm

saranya1[1 p=leftമലയാളത്തിലും തമിഴിലും “നാടന്‍ പെണ്ണ്” ഇമേജുള്ള താരമാണ് ശരണ്യമോഹന്‍. മോളിവുഡും കോളിവുഡും കടന്ന ബോളിവുഡിലേക്കാണ് ഇപ്പോള്‍ ശരണ്യയുടെ യാത്ര. തമിഴില്‍ ഏറെ ശ്രദ്ധനേടിയ “വെണ്ണിലാ കബഡി കുളു” എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് ശരണ്യ ബോളിവുഡിലെത്തുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ശരണ്യ ഇതുവരെ ഗ്ലാമറസ് റോളുകള്‍ സ്വീകരിച്ചിട്ടില്ല. ഗ്ലാമറസ് റോളുകളോട് തനിക്ക് താല്‍പര്യമില്ലെന്നാണ് നടി പറയുന്നത്. അള്‍ട്രാ മോഡേണ്‍ വസ്ത്രങ്ങള്‍ അണിയാന്‍ ഇഷ്ടമല്ല.

“കേരളത്തിലെ ഒരു കോളേജ് വിദ്യാര്‍ത്ഥി യഥാര്‍ത്ഥ ജീവിതത്തില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ മാത്രമേ എനിക്ക് സ്വീകാര്യമാവൂ. അതിനപ്പുറമൊന്നുമില്ല. ഷോര്‍ട്ട് സ്‌കര്‍ടോ, ഷോര്‍ട്‌സോ ഒന്നുമില്ല.” ശരണ്യ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മലയാളിയാണെങ്കിലും മലയാളത്തില്‍ ശരണ്യ അധികമൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. മലയാളത്തില്‍ നല്ല തിരക്കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ശരണ്യ പറയുന്നത്. നല്ല ടീമും തിരക്കഥയുമുള്ള ഒരു ചിത്രമാണ് നിരവധി മോശം ചിത്രങ്ങളേക്കാള്‍ ഭേദമെന്നും നടി അഭിപ്രായപ്പെട്ടു.

അപ്രതീക്ഷിതമായി ബോളിവുഡിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷവും ശരണ്യ മറച്ചുവെച്ചില്ല. ബോളിവുഡ് തന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലുമില്ലായിരുന്നെന്നാണ് ഇതിനെക്കുറിച്ച് ശരണ്യ പറഞ്ഞത്. ബോളിവുഡിലേക്ക് കണ്ണും നട്ടിരിക്കുന്ന നിരവധി മുന്‍നിര താരങ്ങളുണ്ട്. താനക്കൂട്ടത്തിലുണ്ടായിരുന്നില്ലെന്നും ശരണ്യ വ്യക്തമാക്കി.