| Monday, 13th July 2015, 6:29 pm

ശരണ്യാ മോഹന്‍ വിവാഹിതയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി ശരണ്യാ മോഹന്‍ വിവാഹിതയാകുന്നു. ഡോക്ടറായ അരവിന്ദ് കൃഷ്ണനാണ് വരന്‍. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ശരണ്യാ മോഹന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. “എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ദിവസം നിങ്ങളെ അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. അത് എന്റെ വിവാഹത്തെക്കുറിച്ചാണ്. ഇന്ന് ഡോക്ടര്‍ അരവിവിന്ദ് കൃഷ്ണനുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.” ശരണ്യയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

വിവാഹ നിശ്ചയ സമയത്തെ ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ശരണ്യ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അനിയത്തിപ്രാവിലെ ബാലതാരമായാണ് ശരണ്യ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more