ഏട്ടനായിരുന്നു തന്നെ ലൈംഗികമായി ചൂഷണം ചെയ്തത്; എന്താണ് സംഭവിക്കുന്നതെന്ന് എനിക്കന്നറിയില്ലായിരുന്നു; കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സറാഹ
Daily News
ഏട്ടനായിരുന്നു തന്നെ ലൈംഗികമായി ചൂഷണം ചെയ്തത്; എന്താണ് സംഭവിക്കുന്നതെന്ന് എനിക്കന്നറിയില്ലായിരുന്നു; കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സറാഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th August 2017, 6:15 pm

 

 

ചെന്നൈ: സറാഹ ആപ്പിനെ സോഷ്യല്‍ മീഡിയാ ഉപഭോക്താക്കള്‍ വളരെ ഉത്സാഹപൂര്‍വ്വമാണ് സ്വീകരിച്ചത്. തങ്ങളുടെ തമാശകളും രസകരമായ അനുഭവങ്ങളും എല്ലാരും പങ്കുവെച്ചപ്പോള്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ “അവെയറിന്റെ” സറാഹ ആപ്പ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളാണ്.

ബാലപീഡനങ്ങള്‍ തടയാനും ബോധവല്‍ക്കരണത്തിനുമായാണ് “അവെയര്‍” തങ്ങളുടെ സറാഹ ആപ്പ് ഉപയോഗപ്പെടുത്തുന്നത്. ഇവരുടെ ആപ്ലിക്കേഷനിലും വെബ് സൈറ്റിലും നിരവധി കുട്ടികളാണ് തങ്ങളുടെ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.


Also Read: 128 ഇടത്ത് റാം റഹീമിന്റെ അനുകൂലികളുടെ അക്രമം; 11പേര്‍ കൊല്ലപ്പെട്ടു; വീഡിയോ


പേരു വെളിപ്പെടുത്തേണ്ട എന്നതാണ് കുട്ടികളെ കൂടുതലായി സറാഹയുടെ ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത്. തങ്ങളുടെ അക്കൗണ്ടില്‍ വന്ന അഭിപ്രായങ്ങളും അനുഭവങ്ങളും “അവെയര്‍” തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ജീവിതത്തില്‍ ഇതുവരെ തുറന്നുപറയാതിരുന്ന സംഭവങ്ങളാണ് ഇവരില്‍ പലരും സറാഹിന്റെ പേജ് വഴി പങ്കുവെക്കുന്നത്.

സഹോദരനില്‍ നിന്ന് കുട്ടിക്കാലത്ത് ഏല്‍ക്കേണ്ടി വന്ന പീഡനാനുഭവങ്ങളാണ് ഒരു കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. ഏട്ടന്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്നും കുട്ടി പറയുന്നു.

“താന്‍ പ്രായപൂര്‍ത്തിയായ സമയത്ത് ഏട്ടന്‍ പലതവണ തന്നെ ചൂഷണം ചെയ്തിരുന്നു. എന്റെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലെല്ലാം സ്പര്‍ശിക്കുമായിരുന്നു. അദ്ദേഹമെന്നെ ചൂഷണം ചെയ്യുകയായിരുന്നെന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു” കുട്ടിയുടെ സന്ദേശം പറയുന്നു.

“തനിക്ക് ജീവിതത്തതില്‍ പലതവണ മോശമായ അനുഭവുമുണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അത് പീഡനമായിരുന്നു. ജീവിതത്തില്‍ ഇതുവരെ തുറന്ന് പറയാത്ത ഇക്കാര്യം ഇപ്പോള്‍ തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടെന്നും” മറ്റൊരു സന്ദേശം പറയുന്നു.


You Must Read This: കോപിക്കുന്ന ആ ദേവിയുടെ നമ്പര്‍ ഒന്ന് തര്വോ? ; ഇവനെയൊക്കെ കുഴിവെട്ടി മൂടണം; അബ്രാഹ്മണനായ ശാന്തിയെ നിയമിച്ചാല്‍ ദേവീകോപം നേരിടുമെന്ന ക്ഷേത്ര തന്ത്രിയുടെ കത്തിനെതിരെ സുധീഷ് മിന്നി


കുട്ടികളുടെ അവകാശത്തിനും ബാലപീഡനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനമായി അവെയറിന് കീഴില്‍ സേവ് ദി സ്മൈല്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പേജിലേക്കാണ് സന്ദേശങ്ങള്‍ വരുന്നത്.

ബാലപീഡനത്തിനെതിരെ എങ്ങനെ പരാതി നല്‍കാം, ഇത്തരം പീഡനങ്ങള്‍ക്കിരയായവരെ എങ്ങനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം തുടങ്ങിയ ചോദ്യങ്ങളും പേജില്‍ വരുന്നുണ്ട്.

അവെയറിന്റെ പേജില്‍ വരുന്ന ചില സറാഹ സന്ദേശങ്ങള്‍ കാണാം: