വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് സാറ മാക്ബ്രൈഡ്. യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായാണ് സാറ ചരിത്രത്തില്‍ ഇടം പിടിച്ചത്. ഡെലവെയര്‍ സ്റ്റേറ്റില്‍ നിന്നുള്ള സെനറ്ററായാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡെലവയറില്‍ നിന്നുള്ള മുന്‍ സ്റ്റേറ്റ് പൊലീസ് ഓഫീസറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ വാലനെ പരാജയപ്പെടുത്തിയാണ് സാറ വിജയം സ്വന്തമാക്കിയത്.
‘നന്ദി, ഡെലവെയര്‍! നിങ്ങളുടെ വോട്ടുകളും മൂല്യങ്ങളും കാരണം നിങ്ങളുടെ അടുത്ത കോണ്‍ഗ്രസ് അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രത്യുത്പാദത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒരു സ്റ്റേറ്റ് എന്ന നിലയില്‍ ഡെലവര്‍ അവരുടെ സന്ദേശം ശക്തമായും വ്യക്തമായുമാണ് പുറംലോകത്തോട് പറഞ്ഞതെന്നും സാറ കൂട്ടിച്ചേര്‍ത്തു.
അതില്‍ വേതനത്തോട് കൂടിയുള്ള അവധിയും ശിശുക്ഷേമവും ഉറപ്പ് വരുത്തുന്ന സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഒരു സ്റ്റേറ്റ് ആയ ഡെലവയര്‍ മാറിയതില്‍ അഭിമാനമുണ്ടെന്നും സാറ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ചരിത്രവും മാക്‌ബ്രെഡ് സൃഷ്ടിച്ചിരുന്നു.
ഡെലവെയറിന്റെ ആദ്യത്തെ സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റിനെ പ്രതിനിധിയായി 2020 നവംബറില്‍ തെരഞ്ഞെടുക്കപ്പെട്ട സാറ എല്‍ജി.ബി.ടി.ഐ.ക്യു.എ.പ്ലസ് വിഭാഗത്തിനായി നിരന്തരം സംസാരിച്ചിരുന്ന അഭിഭാഷകയായിരുന്നു.
അവരുടെ ഭരണകാലത്താണ് ഹെല്‍ത്തി ഡെലവെയര്‍ ഫാമിലീസ് ആക്റ്റ് ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കിയത്. ശമ്പളത്തോടുകൂടിയ മെഡിക്കല്‍ അവധി ഉള്‍പ്പെട്ടതായിരുന്നു ഈ നിയമം.
Content Highlight: Sarah McBride Becomes First Transgender Person Elected to US Congress