| Tuesday, 7th February 2017, 12:13 pm

സാഹിത്യോത്സവത്തില്‍ ആള്‍ദൈവത്തെ കൊണ്ടുവന്നതിലൂടെ ഒളിച്ച് കടത്തിയ ആശയമെന്ത് ?: എം.എ ബേബിയോടും സാഹിത്യകാരന്മാരോടും ചോദ്യങ്ങളുമായി ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ കോഴിക്കോട് നടത്തിയ കേരള സാഹിത്യോത്സവത്തില്‍ ജഗ്ഗി വാസുദേവിനെ പങ്കെടുപ്പിച്ചതിനെതിരെ എഴുത്ത് കാരി എസ്. ശാരദക്കുട്ടി. മതനിരപേക്ഷമായ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സക്കറിയയോടൊപ്പം ആള്‍ദൈവമെന്നത് പോലെ ജഗ്ഗി വാസുദേവ് എന്ന സദ്ഗുരു എന്തിനാണെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.


Also read ‘തന്റെ സ്ഥാനത്തിലും അംഗീകാരത്തിലും കുറവു വരുന്നു എന്നു തോന്നുമ്പോഴാണോ സാഹിത്യകാരന്മാര്‍ വിയോജിപ്പ് പുറത്തെടുക്കേണ്ടത്’: ടി പത്മനാഭനു മറുപടിയുമായി ശ്രീരാമകൃഷ്ണന്‍ 


സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും സാഹിത്യ കൂട്ടായ്മയുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു എന്നും തുടങ്ങുന്ന പോസ്റ്റില്‍ പരിപാടിയെ കുറിച്ച് ചില സംശയങ്ങള്‍ അവശേഷിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് മൂന്ന് ചോദ്യങ്ങളാണ് ശാരദക്കുട്ടി ചോദിക്കുന്നത്. ആര്‍.എസ്.എസ് പ്രിതിനിധാനത്തിന്റെ പേരില്‍ ജയപൂര്‍ സാഹിത്യോത്സവം ബഹിഷ്‌കരിച്ച എം.എ ബേബി എന്തുകൊണ്ട് ആള്‍ദൈവം നിലവിളക്ക് കൊളുത്തി കെ.എല്‍.എഫിനെ പിന്തുണച്ചു എന്നും ശാരദക്കുട്ടി ചോദിക്കുന്നു. അദ്ദേഹത്തെ കോഴിക്കോട് കൊണ്ടു വന്നതിലൂടെ ഒളിച്ച് കടത്തിയ ആശയം ചര്‍ച്ചചെയ്യപ്പെടണം എന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

പേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത്തരം ഒരു സാഹിത്യ കൂട്ടായ്മയുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഇടയില്‍ അതുകൊണ്ട് ഉണ്ടാകുന്ന ആശയവിനിമയസാധ്യതയെ നിസ്സാരമായി കാണുന്നില്ല. അന്തരീക്ഷത്തില്‍ സാഹിത്യം നിറഞ്ഞു നില്‍ക്കുന്ന ഒരവസ്ഥ തീര്‍ച്ചയായും ആശാവഹം തന്നെ. അത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍ അനുഭവിക്കുന്ന നാനാ തരം ബുദ്ധിമുട്ടുകളെ കുറിച്ച് നല്ല ബോധ്യവുമുണ്ട്. കൃത്യമായി അതിന്റെ പരിപാടികള്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചില സംശയങ്ങള്‍ അവശേഷിക്കുന്നു.


You must read this കൈലേഷ് സത്യാര്‍ത്ഥിയുടെ നൊബേല്‍സമ്മാനം മോഷണം പോയി: പണവും ആഭരണവും കവര്‍ന്നു 


1. മതനിരപേക്ഷമായ സാഹിത്യോത്സവം ഉത്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുതിര്‍ന്ന എഴുത്തുകാരനായ സക്കറിയയുടെ ഒപ്പം എന്തിനായിരുന്നു ആള്‍ദൈവമെന്നത് പോലെ ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിന്റെ സാന്നിധ്യം? മതനിരപേക്ഷബോധ്യമുള്ള കവി സച്ചിദാനന്ദനും കഥാകൃത്ത് സക്കറിയയും അവരവരെ തന്നെ റദ്ദാക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തമായി അത്. പ്രതിലോമാരാഷ്ട്രീയത്തെ മതനിരപേക്ഷ ബോധമുള്ള കോഴിക്കോടന്‍ മണ്ണില്‍ കൊണ്ടുവരിക ഒരു കുറ്റകൃത്യമല്ലേ? അതിലൂടെ ഒളിച്ചു കടത്തിയ ആശയം എന്തെന്ന് ചര്‍ച്ച ചെയ്യപ്പെടണം.

2. R S S പ്രതിനിധാനത്തിന്റെ പേരില്‍ ജയ്പൂര്‍ സാഹിത്യോത്സവം ബഹിഷ്‌കരിച്ച സഖാവ് എം എ ബേബി ആള്‌ദൈവം തന്നെ നിലവിളക്ക് കൊളുത്തിയ KLFനെ പിന്തുണച്ചത് എന്തുകൊണ്ട് ?വിചിത്രമായി തോന്നി.


Dont miss ജയലളിതയുടെ മരണത്തിനു തൊട്ടുമുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി, ജയലളിതയെ തള്ളിയിട്ടു: വെളിപ്പെടുത്തലുമായി അണ്ണാ ഡി.എം.കെ നേതാവ് 


3. കേരളത്തില്‍ ഇപ്പോള്‍ പത്രാധിപന്മാര്‍ ഇല്ല എന്ന ഒരു വിലാപം അവിടെ ഉയര്‍ന്നതായി പത്രങ്ങളില്‍ വായിച്ചു. അതും നാം ധാരാളമായി വായിക്കുന്ന മുതിര്‍ന്ന എഴുത്തുകാരില്‍ നിന്ന് തന്നെ. പഴയ പത്രാധിപന്മാരുടെ മാഹാത്മ്യം വര്‍ണ്ണിക്കുന്ന വാഴ്ത്തുപാട്ടുകളാല്‍ ചില സെഷനുകള്‍ നിറഞ്ഞിരുന്നുവത്രേ . ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചവരുടെയൊക്കെ മികച്ച കഥകളും കവിതകളും അഭിമുഖങ്ങളും ഒക്കെ വന്നതും ഞങ്ങളൊക്കെ വായിച്ചതും എം.ടി യും എന്‍ വി യും പത്രാധിപന്മാര്‍ ആയിരുന്നപ്പോളല്ല. പലപ്പോഴും ഇവരൊക്കെ ആഴ്ച്ചപ്പതിപ്പുകളുടെ കവര്‍ സ്റ്റോറി ആയതും പുതിയ പത്രാധിപന്മാരുടെ കാലത്താണ്. എം ടി ക്കും എന്‍ വി കൃഷ്ണവാര്യര്ക്കും ശേഷം പത്രാധിപന്മാരില്ല ലോകത്ത് എന്ന് വിലപിച്ച “വൃദ്ധ”മനസ്സുകളോട് സഹതാപം തോന്നുന്നു. ഓരോ കാലത്തിനും വേണ്ടത് ആ കാലത്തിന്റെ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതും, ആ കാലത്തിന്റെ സാധ്യതകളെ ഉപയോഗിക്കാന്‍ അറിയുന്നതുമായ പത്രാധിപരല്ലേ?

We use cookies to give you the best possible experience. Learn more