| Wednesday, 25th October 2017, 12:14 pm

'ഇതു പറഞ്ഞത് ശശികലയല്ല, ശോഭാ സുരേന്ദ്രനുമല്ല, വിപ്ലവപ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്'; ചിന്തയുടെ ജിമിക്കി കമ്മല്‍ ട്രോളുന്നവര്‍ കേള്‍ക്കാതെ പോകുന്നതെന്തെന്ന് ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജിമിക്കി കമ്മല്‍ ഗാനത്തെ കുറിച്ചുള്ള ചിന്താ ജെറോമിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. ട്രോളുകള്‍ക്കും പൊങ്കാലയ്ക്കും യാതൊരു പഞ്ഞവുമില്ലായിരുന്നു. ഇപ്പോഴിതാ ചിന്തയെ വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. പക്ഷെ ചിന്തയുടെ ജിമിക്കി കമ്മല്‍ വിശകലനത്തെ കുറിച്ചല്ല ശാരദക്കുട്ടിയുടെ വിമര്‍ശനം.

ജിമിക്കി കമ്മല്‍ ഗാനത്തെ വിമര്‍ശിച്ച അതേ പ്രസംഗത്തിലെ ചിന്തയുടെ മറ്റൊരു പരാമര്‍ശമാണ് ശാരദക്കുട്ടിയുടെ വിമര്‍ശനത്തിന് പാത്രമായിരിക്കുന്നത്. “ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുക എന്നതാണ്.” ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവ പ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്.” ശാരദക്കുട്ടി പറയുന്നു.


Also Read: ‘ദേവരാജന്‍ മാസ്റ്ററും ഒ.എന്‍വിയും ജീവിച്ചിരിപ്പില്ലാത്തത് നന്നായി, പെട്ടേനേ!’; ചിന്തയുടെ അപാരചിന്തയെ ട്രോളി സോഷ്യല്‍ മീഡിയ


ഇതു കേള്‍ക്കാതെ ജിമിക്കി ക്കമ്മലും സെല്‍ഫിയും സെലക്ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത്, ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണെന്നും ശാരദക്കുട്ടി പറയുന്നു. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണെന്നും അവര്‍ പറയുന്നു.

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നായിരുന്നു ചിന്തയുടെ വിമര്‍ശനം. ചിന്തയുടെ ചിന്ത കൂടിപ്പോയ വിശകലനത്തെ ട്രോളുകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുക എന്നതാണ്.” ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവ പ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്. ഇതു കേള്‍ക്കാതെ ജിമിക്കി ക്കമ്മലും സെല്‍ഫിയും സെലക്ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത് , ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്

We use cookies to give you the best possible experience. Learn more