Advertisement
national news
ഇന്ദിരാ ഗാന്ധിയെ ശിവസേന നേതാവ് പറഞ്ഞതില്‍ രോഷം കൊണ്ട് ശരത് പവാര്‍; 'ഞങ്ങളെല്ലാവരും ശരിയായ കോണ്‍ഗ്രസുകാരാണ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 17, 04:29 pm
Friday, 17th January 2020, 9:59 pm

നാസിക്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരെ ശിവസനേ നേതാവ് സഞ്ജയ് റാവത്ത് നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. ഇന്ദിരാ ഗാന്ധി അധോലോക നായകന്‍ കരിംലാലയെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഞ്ജയ് റാവത്ത് ഇനി ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു പരാമര്‍ശവും നടത്തരുതെന്നാണ് ശരത് പവാര്‍ പ്രതികരിച്ചത്. സഞ്ജയ് റാവത്ത് പ്രസ്താവനയില്‍ നിന്ന് പിന്മാറി. അത് കൊണ്ട് തന്നെ ഇനിയും അക്കാര്യത്തില്‍ കൂടുതല്‍ ഇടപെടാനില്ലെന്നും ശരത് പവാര്‍ പറഞ്ഞു.

സഖ്യസര്‍ക്കാരിനെ ചൊല്ലി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങളെല്ലാവരും ശരിയായ കോണ്‍ഗ്രസുകാരാണ്, പ്രായോഗികമായി ആലോചിക്കുന്ന കോണ്‍ഗ്രസുകാരാണെന്നാണ് ശരത് പവാര്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്. താന്‍ ഒരു ഉപദേശവും ഒരു നേതാക്കള്‍ക്കും നല്‍കിയിട്ടില്ലെന്നും അവരൊക്കെ ഒരു സര്‍ക്കാരിനെ നയിക്കാനുള്ള പക്വത ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.