ബെര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ടിന് അടുത്ത ഗോള്‍ഡ് മെഡല്‍. വനിതകളുടെ 71 കിലോ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിലാണ് ഇംഗ്ലണ്ട് ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയത്. സാറാ ഡേവിസാണ് ഇംഗ്ലണ്ടിനായി മെഡല്‍ നേടിയത്.
229 കിലോയാണ് അവര്‍ ലിഫ്റ്റ് ചെയ്തത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാനഡയുടെ അലക്‌സിസിനേക്കാള്‍ 15 കിലോയാണ് സാറ ലിഫ്റ്റ് ചെയ്തത്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യയുടെ ഹരജിന്ദര്‍ കൗറായിരുന്നു. 212 കിലോയാണ് അവര്‍ പൊക്കിയെടുത്തത്.
വെയ്റ്റ് ലിഫ്റ്റിങ്ങില്‍ വരുന്നതിനുമുമ്പ് സാറ ഡേവീസ് ഫാഷന്‍ മോഡലായിരുന്നു. സൗന്ദര്യ മത്സരത്തില്‍ സജീവമായി പങ്കെടുക്കുമായിരുന്നു. വെയ്റ്റ് ലിഫ്റ്ററായിമാറുന്നതിന് മുമ്പ് മിസ് ലീഡ്സ്, മിസ് ഇന്റര്‍കോണ്ടിനെന്റല്‍ ഇംഗ്ലണ്ട് എന്നീ നേട്ടങ്ങള്‍ അവര്‍ സ്വന്തമാക്കിയിരുന്നു.
സാറ 2021 ലോക ചാമ്പ്യന്‍ഷിപ്പിലും 2018 ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയിരുന്നു. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ആറ് വ്യത്യസ്ത ബ്രിട്ടീഷ് റെക്കോര്‍ഡുകള്‍ സാറയുടെ പേരിലുണ്ട്.
Content Highlights: Sara Davies was a beauty queen before a weight lifter