D-Review
സപ്തമ. ശ്രീ. തസ്‌കരാ: അതെ, ആ എടങ്ങേറുള്ള പേരുള്ള സില്‌മേനെപ്പറ്റി തന്നെ..!
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 23, 01:57 am
Tuesday, 23rd September 2014, 7:27 am

എന്തായാലും ഇത് ബ്രാഡ്പിറ്റും, ജോര്‍ജ്ജ് ക്ലൂണിയും, ജൂലിയ റോബര്‍ട്ട്‌സും ഒക്കെയഭിനയിച്ച Ocean”s Elevenഎന്ന മെഗാഹിറ്റ് ഇഗ്ലീഷ് സിനിമയുടെ ഏകദേശ തനിപ്പകര്‍പ്പാണെന്ന് കാണുന്നതിനു മുന്‍പ് തന്നെ കേട്ടിരുന്നു. (മോഷണം മലയാള സിനിമയില്‍ ഇപ്പോഴും ഒന്നാംതരം സുകുമാരകല മാത്രമാണ്, അതൊരു കുറ്റമേയല്ല എന്ന് മറക്കാതിരിക്കുക..) സിനിമ കണ്ടിറങ്ങുംമ്പോഴും ആ അഭിപ്പ്രായം പൂര്‍ണ്ണമായും തെറ്റാണെന്ന് പറയാന്‍ ന്യായങ്ങള്‍ ഒന്നുമില്ല. സിനിമ Ocean”s Eleven ല്‍ നിന്നും “പ്രചോദനം ഉള്‍ക്കൊള്ളുക”യെങ്കിലും ചെയ്തിരിക്കുന്നു എന്ന് പറയേണ്ടി വരും. ജഹാംഗീര്‍ റസാഖ് പാലേരി എഴുതുന്നു…


sapthamasree-thaskara1

RASAQ-PALERI

ഡൂള്‍ തീയേറ്റര്‍ റേറ്റിങ് : ★★☆☆
ചിത്രം: സപ്തമ. ശ്രീ. തസ്‌കരാ:
കഥ, സംവിധാനം:അനില്‍ രാധാകൃഷ്ണ മേനാന്‍
നിര്‍മാണം: സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് സുകുമാരന്‍
സംഗീതം:റെക്‌സ് വിജയന്‍ (ഗാനങ്ങള്‍), സുഷിന്‍ ശ്യാം (പശ്ചാത്തല സമഗീതം)
ഛായാഗ്രഹണം: ജയേഷ് നായര്‍

റിവ്യൂ ഒന്നും വായിക്കാതെ , മുന്‍വിധികള്‍ ഒന്നുമില്ലാതെയാണ് “സപ്തമ. ശ്രീ. തസ്‌കരാ:” എന്ന സിനിമ കാണാന്‍ ഒരു “അട്ടപ്പാടിക്കാരനായി” ലുലുമാളില്‍ പോയത്. എന്നാലും എടങ്ങേറ് പിടിച്ച പേരുള്ള ഈ സിനിമ ഒരു മഹാ സംഭവം ആയിരിക്കുമെന്നും, പേര് പോലെ തന്നെ കടിച്ചാല്‍ പൊട്ടാത്ത, ബുദ്ധിജീവികള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന സിനിമയായിരിക്കും എന്നും കരുതിയാണ് സിനിമ തുടങ്ങി ഒരു പതിനഞ്ച് മിനിറ്റ് വരെ പിന്നിട്ടത്. അനില്‍ രാധാകൃഷ്ണ മേനോന്റെ “നോര്‍ത്ത് 24 കാതം” പെരുത്ത് ഇഷ്ട്ടപ്പെട്ട ഒരു സിനിമയായിരുന്നു. സപ്തമ. ശ്രീ യിലെക്കെത്തുമ്പോള്‍ തനിക്കു ഈ സംവിധായകന്റെ പണി വഴങ്ങും എന്ന് അനില്‍ (എന്തിനാണ് ഇത്രയും നീളമുള്ള പേര്, ചുരുങ്ങിയത് അനില്‍ രാധാകൃഷ്ണമേനോനിലെ, ആ മേനോന്‍ എങ്കിലും ഒന്ന് വെട്ടിക്കളയരുതോ?) സംശയലേശമന്ന്യേ തെളിയിച്ചിരിക്കുന്നു.

എന്തായാലും ഇത് ബ്രാഡ്പിറ്റും, ജോര്‍ജ്ജ് ക്ലൂണിയും, ജൂലിയ റോബര്‍ട്ട്‌സും ഒക്കെയഭിനയിച്ച Ocean”s Eleven എന്ന മെഗാഹിറ്റ് ഇഗ്ലീഷ് സിനിമയുടെ ഏകദേശ തനിപ്പകര്‍പ്പാണെന്ന് കാണുന്നതിനു മുന്‍പ് തന്നെ കേട്ടിരുന്നു. (മോഷണം മലയാള സിനിമയില്‍ ഇപ്പോഴും ഒന്നാംതരം സുകുമാരകല മാത്രമാണ്, അതൊരു കുറ്റമേയല്ല എന്ന് മറക്കാതിരിക്കുക..) സിനിമ കണ്ടിറങ്ങുംമ്പോഴും ആ അഭിപ്പ്രായം പൂര്‍ണ്ണമായും തെറ്റാണെന്ന് പറയാന്‍ ന്യായങ്ങള്‍ ഒന്നുമില്ല. സിനിമ Ocean”s Eleven ല്‍ നിന്നും “പ്രചോദനം ഉള്‍ക്കൊള്ളുക”യെങ്കിലും ചെയ്തിരിക്കുന്നു എന്ന് പറയേണ്ടി വരും.

അപരിമേയമായ പുതുമയും, മലയാള സിനിമക്ക് പുത്തന്‍ ഉണര്‍വേകുന്ന പ്രമേയപരമായ അസാധാരണത്വവും ഒന്നും ഈ സിനിമക്കുണ്ടെന്ന് പറയാന്‍ ഞാന്‍ എന്തായാലും തയാറല്ല . കഥാപാത്രങ്ങളിലെ മുന്‍നിനിരക്കാരായ ഏഴു പേര്‍ക്ക് ജോയ് മാത്യു അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തില്‍ നിന്നും ജീവിത്തില്‍ നേരിട്ടോ അല്ലാതെയോ ദുരനുഭവങ്ങള്‍ ഉണ്ടാവുകയും, അതിന്റെ പേരില്‍ അവരില്‍ ചിലര്‍ ജയിലില്‍ ആവുകയും, സ്വന്തം ആശുപത്രിയുടെ ഒരു ദുരൂഹ നിലവറയില്‍ വില്ലനും സഹോദരങ്ങളും തങ്ങളുടെ കള്ളപ്പണം സൂക്ഷിക്കുകയും, ഏഴു തസ്‌ക്കരന്മാര്‍ ബുദ്ധിപരമായ നീക്കത്തിലൂടെ ജയില്‍ മോചനത്തിന് ശേഷം ഈ കള്ളപ്പണവും, സ്വര്‍ണവുമെല്ലാം തട്ടിയെടുക്കുകയും ചെയ്യുന്നത് മാത്രമാണ് സിനിമയുടെ പ്രമേയം എന്നതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. എന്തായാലും ഈ സംഭവങ്ങള്‍ എല്ലാം ആസ്വാദ്യകരമായ നര്‍മ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെയും, എഴുത്തുകാരന്റെയും മേന്മയായി അവകാശപ്പെടാന്‍ സാധിക്കുക.


പൃഥ്വിരാജ് എന്ന ആധുനികനായ കലാകാരനെ , യുവതയുടെ പ്രതിനിധിയെ നമ്മള്‍ ബഹുമാനിക്കുന്നത്, അയാള്‍ പറഞ്ഞിരുന്ന ശരികളെ വസ്തുനിഷ്ട്ടമായി നോക്കിക്കാണുന്നത് ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ആണ്. പൃഥ്വിരാജിന്റെ ശരികള്‍ അയാള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുന്നവയായിരുന്നു എന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തും . ആ നിലയ്ക്ക് അയാളെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കിയവര്‍ നിശ്ചയമായും ഈ സിനിമ കണ്ടു ലജ്ജിക്കട്ടെ.


sapthamasree-thaskara4
[]സിനിമ സംവിധായകന്റെ കലയാണെന്നും, സൂപ്പര്‍താരം മുതല്‍ എക്‌സ്ട്രാ നടി വരെ സംവിധായകന്റെ കയ്യിലെ അസംസ്‌കൃത വസ്തുക്കള്‍ ആണെന്നും, മലയാള സിനിമയില്‍ സൂപ്പര്‍താര യുഗമോക്കെ കഴിഞ്ഞു, എന്നുമൊക്കെയുള്ള പച്ചയായ, ധീരമായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ആണ് പൃഥ്വിരാജ് സുകുമാരന്‍ എന്ന ധിഷണയുള്ള കലാകാരനെയും, ആര്‍ജ്ജവമുള്ള മനുഷ്യനെയും സോഷ്യല്‍ നെറ്റവര്‍ക്കിങ് സൈറ്റുകളിലൂടെയും, മാധ്യമങ്ങളിലൂടെയും വിഡ്ഢികളായ മലയാളികള്‍ വേട്ടയാടിയത്. താന്‍ പറഞ്ഞതൊക്കെ കേവലം കേരളത്തിലെ രാഷ്ട്രീയക്കാരുടെത് പോലുള്ള പ്രസ്താവനകള്‍ അല്ല എന്നും, തന്റെ ബോധ്യങ്ങള്‍ ആണ് എന്നും, പ്രായോഗിക ജീവിതത്തില്‍ താന്‍ ഇതൊക്കെ പിന്തുടരുന്നു എന്നും പൃഥ്വിരാജ് ഈ സിനിമയില്‍ തെളിയിച്ചിരിക്കുന്നു. അദ്ദേഹം കൂടി പങ്കാളിയായ, ഷാജി നടേശനും, സന്തോഷ് ശിവനും പാര്‍ട്ട്‌നര്‍മാര്‍ ആയ ഓഗസ്റ്റ് സിനിമയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

പക്ഷേ സിനിമയില്‍ എവിടെയെങ്കിലും (നമ്മുടെ മുന്‍നിര സുപ്പര്‍ താരങ്ങള്‍ ചെയ്യുന്നത് പോലെ) തിരക്കഥാകൃത്തിന്റെ കയ്യില്‍ നിന്നും പേന പിടിച്ചു വാങ്ങി തന്റെ കഥാപാത്രത്തിന് കൂടുതല്‍ മിഴിവ് ലഭിക്കത്തക്ക രൂപത്തിലുള്ള രചനാപരമായ ഒരു ഇടപെടലും പൃഥ്വിരാജ് നടത്തിയിട്ടില്ല എന്നത് സിനിമ തീരുമ്പോള്‍ നമുക്ക് മനസ്സിലാകും. പൃഥ്വിരാജ് എന്ന ആധുനികനായ കലാകാരനെ , യുവതയുടെ പ്രതിനിധിയെ നമ്മള്‍ ബഹുമാനിക്കുന്നത്, അയാള്‍ പറഞ്ഞിരുന്ന ശരികളെ വസ്തുനിഷ്ട്ടമായി നോക്കിക്കാണുന്നത് ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ആണ്. പൃഥ്വിരാജിന്റെ ശരികള്‍ അയാള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുന്നവയായിരുന്നു എന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തും . ആ നിലയ്ക്ക് അയാളെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കിയവര്‍ നിശ്ചയമായും ഈ സിനിമ കണ്ടു ലജ്ജിക്കട്ടെ.

അടുത്ത പേജില്‍ തുടരുന്നു


സപ്തമ ശ്രീ. തസ്‌കരാ: കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. കഥാപാത്രങ്ങളില്‍ ദുരൂഹതയുള്ളത് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൃഷ്ണനുണ്ണി എന്ന അയ്യര്‍ കഥാപാത്രം മാത്രമാണ് . സെവന്ത് ഡേ സിനിമയിലെ നായകനെപ്പോലെ, തീയറ്റര്‍ വിട്ട് പോരുമ്പോഴും നമുക്ക് പിടികിട്ടാതെ കൃഷ്ണനുണ്ണി ബാക്കിയാവുന്നു; മതേതര വിവാഹിതനായ അയാളുടെ ഭാര്യ സാറയും. അസുരതകളോട് പൊരുതുന്ന ഒരു പെരും പോരാളിയായോ, ഒരു വലിയ ഫ്രോഡ് ആയോ കൃഷ്ണനുന്നി എന്ന കഥാപാത്രത്തെ നമുക്ക് നമ്മുടെ ഭാവനയുടെ സ്വാതന്ത്ര്യത്തിലെ ആകാശത്തില്‍, ഒറ്റ നക്ഷ്ത്രമായി സങ്കല്‍പ്പിക്കാവുന്നതാണ് ..!


sapthamasree-thaskara2
ഇങ്ങനെ പറയാന്‍ കാരണങ്ങള്‍ ഏറെയുണ്ട്, പ്രധാനമായും സിനിമ ഗ്രാഫിക്‌സ് എഫക്ടുകള്‍ ഉപയോഗിച്ച് ഒരു കഥാപാത്രത്തിന് മിഴിവ് നല്‍കുന്നത് ഈ സിനിമയില്‍ ആസിഫലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മാത്രമാണ്. ആന്റണി പെരുമ്പാവൂര്‍മാരും, ദിലീപ്മാരും അഭിരമിക്കുന്ന മലയാള സിനിമയില്‍ ആ നിലയ്ക്ക് പൃഥ്വിരാജ് കാണിക്കുന്നത് വലിയ ധീരതയും തന്റെ നിലപാടുകളോടുള്ള സത്യസന്ധമായ സമീപനവുമാണ്. ടെലിവിഷന്‍ ഇന്റര്‍വ്യൂകളില്‍ വലിയ ബഡായികള്‍ പറയുകയും, പ്രായോഗികതയില്‍ സ്വാര്‍ത്ഥരാവുകയും ചെയ്യുന്ന പരിഹാസ്യരായ നമ്മുടെ പല സുപ്പര്‍ താരങ്ങള്‍ക്കും ഒരു പാഠമാണ് പൃഥ്വിരാജ് എന്ന വലിയ കലാകാരന്‍.

sapthamasree-thaskara3അനില്‍ രാധാകൃഷണമേനോന്റെ കഥാപാത്ര സൃഷ്ടിയെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ ഈ നിരൂപണം പൂര്‍ണമാവില്ല . കരമന ജാനാര്‍ദ്ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമന മലയാള സിനിമയിലെ ഒരു മഹാനടന്‍ ആകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടതില്ല എന്ന് തോന്നുന്നു. അച്ഛനെക്കാള്‍ പ്രതിഭയുള്ളവന്‍ എന്ന് തോന്നിപ്പിക്കുന്നു ഈ നടന്റെ വിസ്മയ നടനങ്ങള്‍ മിക്കവാറും രംഗങ്ങളില്‍. മികച്ച അവസരങ്ങളും, അഭിനയ മുഹൂര്‍ത്തങ്ങളും ലഭിച്ചാല്‍ സുധീര്‍ കരമന മലയാളത്തിന്റെ അഭിമാനമാകും എന്നുറപ്പ്. സൂക്ഷ്മാഭിനയത്തില്‍ തിലകന്റെയും, മമ്മൂട്ടിയുടെയും ഒപ്പം നില്‍ക്കാന്‍ പുതു തലമുറയില്‍ എന്തുകൊണ്ടും യോഗ്യനാണ് സുധീര്‍. ചെമ്പന്‍ വിനോദും, നീരജ് മാധവും മലയാള സിനിമയുടെ പുത്തന്‍ കണ്ടെത്തലുകളും, എന്നെത്തേക്കുമുള്ള മുതല്‍ക്കൂട്ടുകളും ആണെന്ന് പറയാന്‍ മടിക്കേണ്ടതില്ല. സനുഷ എന്ന പെണ്‍കുട്ടി അത്ഭുതകരമായി നായികാ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പക്വതയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു എന്നും ഈ സിനിമ ആവര്‍ത്തിക്കുന്നു. ഞാന്‍ മുന്‍പും ആവര്‍ത്തിച്ചിട്ടുള്ളത് പോലെ ജോയ് മാത്യു , നരേന്ദ്ര പ്രസാദ് ശൂന്യമാക്കിയിട്ടു പോയ സിംഹാസനത്തില്‍ ഇരുപ്പുരപ്പിക്കാന്‍ എല്ലാ നിലയിലും പ്രതിഭയുള്ള നടനാണ് എന്ന് ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ടെലിവിഷന്‍ ഇന്റര്‍വ്യൂകളില്‍ വലിയ ബഡായികള്‍ പറയുകയും, പ്രായോഗികതയില്‍ സ്വാര്‍ത്ഥരാവുകയും ചെയ്യുന്ന പരിഹാസ്യരായ നമ്മുടെ പല സുപ്പര്‍ താരങ്ങള്‍ക്കും ഒരു പാഠമാണ് പൃഥ്വിരാജ് എന്ന വലിയ കലാകാരന്‍.

സപ്തമ ശ്രീ. തസ്‌കരാ: കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. കഥാപാത്രങ്ങളില്‍ ദുരൂഹതയുള്ളത് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൃഷ്ണനുണ്ണി എന്ന അയ്യര്‍ കഥാപാത്രം മാത്രമാണ് . സെവന്ത് ഡേ സിനിമയിലെ നായകനെപ്പോലെ, തീയറ്റര്‍ വിട്ട് പോരുമ്പോഴും നമുക്ക് പിടികിട്ടാതെ കൃഷ്ണനുണ്ണി ബാക്കിയാവുന്നു; മതേതര വിവാഹിതനായ അയാളുടെ ഭാര്യ സാറയും. അസുരതകളോട് പൊരുതുന്ന ഒരു പെരും പോരാളിയായോ, ഒരു വലിയ ഫ്രോഡ് ആയോ കൃഷ്ണനുന്നി എന്ന കഥാപാത്രത്തെ നമുക്ക് നമ്മുടെ ഭാവനയുടെ സ്വാതന്ത്ര്യത്തിലെ ആകാശത്തില്‍, ഒറ്റ നക്ഷ്ത്രമായി സങ്കല്‍പ്പിക്കാവുന്നതാണ് ..!

എന്തായാലും മലയാള സിനിമയില്‍ പുതുമയുള്ള ചലച്ചിത്ര ശ്രമങ്ങള്‍ ഉണ്ടാവുന്നു എന്നതും യുവത്വത്തിനു (പൃഥ്വിരാജ് എന്ന നിര്‍മ്മാതാവിന് ഉള്‍പ്പടെ ) പുതിയ കാലത്തോടും, പ്രവണതകളോടും നീതി പുലര്‍ത്താന്‍ ആവുന്നു എന്നതും വളരെ ക്രിയാത്മകമായ സമീപനം സ്‌ക്രീനിലും കാമറക്ക് പുറകിലും ഉണ്ടാവുന്നു എന്നതും ആഹ്ലാദകരമാണ് . പുതിയ കാലത്തോട് സംവദിക്കുന്ന കഥകളും കഥാപാത്രങ്ങളും ഉണ്ടാവുമ്പോള്‍  ഒരു കല എന്ന രീതിയില്‍  സിനിമ സ്വയം നവീകരിക്കപ്പെടുന്നു എന്ന് പറയാം. പൃഥ്വിരാജ് , ആസിഫ് അലി, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന.. തുടങ്ങിയ ഈ സിനിമയിലെ കലാകാരന്മാര്‍ ആ നില്ക്ക്  അം അംഗീകരിക്കപ്പെടുകയും, പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ടാവരാണ്.

ഓണം റിലീസുകളില്‍ എന്തുകൊണ്ടും ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കാവുന്ന സിനിമയാണ്  സപ്തമ.ശ്രീ.തസ്‌ക്കരാ: ഒരു രചയിതാവും സംവിധായകനും എന്ന നിലയില്‍ അനില്‍ രാധാകൃഷ്ണ മേനോനും, പക്വതയുള്ള നായക നടനും, നിര്‍മ്മാതാവും എന്ന നിലയില്‍ പൃഥ്വിരാജിനും , പുതുതലമുറയിലെ ഉജ്ജ്വല നടന്മാര്‍ എന്ന നിലയില്‍ പൃഥ്വിരാജ്, ആസിഫലി, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന തുടങ്ങിയവര്‍ക്കും സിനിമ എന്ന കലയുടെ ഉന്നതികളിലേക്ക് യാത്രകള്‍ ഏറെയുണ്ട് എന്നത് പുതുപ്രതീക്ഷകള്‍ നല്‍കുന്നു. അത്തരം ഒരു പ്രയാണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നുണ്ട് നിശ്ചയമായും ഈ സിനിമ .