| Saturday, 28th October 2023, 5:13 pm

കാത്തിരിപ്പിന് അവസാനം; സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ സൈലന്റായി വന്ന് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് സപ്ത സാഗരദാച്ചേ എല്ലോ എന്ന കന്നഡ ചിത്രം. രക്ഷിത് ഷെട്ടി, രുക്മിണി വാസന്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്. ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്. ഏഴ് ആഴ്ചക്ക് ശേഷം സൈഡ് ബി എത്തുമെന്നായിരുന്നു ഒന്നാം ഭാഗം റിലീസിന് ഒപ്പം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബിയുടെ റിലീസ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ടീസറിനൊപ്പമാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്. നവംബര്‍ 17ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഒന്നാം ഭാഗം കര്‍ണാടകയില്‍ മാത്രമായിരുന്നു റിലീസ് ചെയ്തത്. രണ്ടാം ഭാഗം കന്നഡക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും.

ഹേമന്ത് റാവോ സംവിധാനം ചെയ്ത ചിത്രത്തില്‍ ചൈത്ര ജെ. ആചാര്, അച്യുത് കുമാര്‍, പവിത്ര ലോകേഷ്, അവിനാഷ്, ശരത് ലോഹിതസ്വ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവാഹ് സ്റ്റുഡിയോസിന്റെ ബാനറില്‍ കീഴില്‍ രക്ഷിത് ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. ചരണ്‍ രാജാണ് സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം.

ഡി.ഒ.പി: അദ്വൈത ഗുരുമൂര്‍ത്തി, എഡിറ്റര്‍: സുനില്‍ ഭരദ്വാജ്, ഹേമന്ത് എം റാവു, സംഗീതവും പശ്ചാത്തല സംഗീതവും: ചരണ്‍ രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉല്ലാസ് ഹൈദൂര്‍, ഛായാഗ്രാഹകര്‍: ശരത് പടാരു, ഐശ്വര്യ അശോക്, കോസ്റ്റ്യൂം ഡിസൈനര്‍: വിസ്മയ സ്റ്റുഡിയോസ്, മേക്കപ്പ്: എന്‍.കെ. ഉമാമഹേശ്വര, സി.ആര്‍. വിനയ്, ഓഡിയോഗ്രഫി: എം.ആര്‍. രാജകൃഷ്ണന്‍, സൗണ്ട് ഇഫക്ട്‌സ്: വിഷ്ണു പി.സി, ടൈറ്റില്‍ ഡിസൈന്‍: അവിനാഷ്, സബ്‌ടൈറ്റിലുകള്‍ : മധു ദൈത്തോട്ട.

Content Highligt: Sapta Sagaradaache Ello side b release date

We use cookies to give you the best possible experience. Learn more