| Friday, 12th October 2018, 11:46 pm

മീ ടുവില്‍ ബിഗ്ബിയും? അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യം ഉടന്‍ പുറത്ത് വരും: ഹെയര്‍ സ്റ്റെലിസ്റ്റ് സപ്ന ഭവാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ ആരോപണവുമായി ഹെയര്‍ സ്റ്റെലിസ്റ്റ് സപ്ന ഭവാനി. അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് സപ്ന ഭവാനി ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് സപ്ന അമിതാഭ് ബച്ചനെതിരെ ശക്തമായി തുറന്നടിച്ചത്.

ബോളിവുഡ് താരങ്ങളായ അലോക് നാഥിനെതിരെയും നാനാ പടേക്കറിനുമെതിരായ മീ ടൂ വെളിപ്പെടുത്തലുകളില്‍ മൗനം പാലിച്ച അമിതാഭ് ബച്ചന്‍ പിറന്നാള്‍ ദിനത്തില്‍ മീ ടൂ ക്യാംപയിനെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു. “ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം” അമിതാഭ് ബച്ചന്‍ പറഞ്ഞു.

ALSO READ: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം

സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ബച്ചന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സപ്ന ഭവാനി ട്വിറ്ററില്‍ പ്രതികരിച്ചത്. “ഇതുവരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന പരിവേഷം താങ്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവു”മെന്നും സപ്ന പറയുന്നു.

ALSO READ: ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനം; ചാനല്‍ ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തക

തനുശ്രീ ദത്തയുടെ ആരോപണങ്ങളോടെയാണ് മീ ടൂ ക്യാമ്പയില്‍ വീണ്ടും ബോളിവുഡില്‍ ചൂടുപിടിക്കുന്നത്. ശേഷം മുന്‍നിര സംവിധായകരുടെയും നടന്‍മാരുടെയും പേരില്‍ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. സംവിധായകന്‍മാരായ സുഭാഷ് കപൂര്‍, സാജിദ് ഖാന്‍, നിര്‍മാതാവ് കരീം മൊറാനി എന്നിവരാണ് ഏറ്റവും ഒടുവില്‍ പീഡനാരോപണങ്ങളില്‍ പെട്ടിരിക്കുന്നത്.

WATCH THS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more