ബാലതാരമായും പിന്നീട് നായികയായും മലയാളചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് സനുഷ. സോഷ്യല്‍മീഡിയയിലും നടി ആക്റ്റീവായി ഇടപെടാറുണ്ട്. ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സനുഷ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഡിലീറ്റ് ആയി പോയിരുന്നു. ഫോട്ടോ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തതിന് പിന്നാലെ അതേ ഫോട്ടോയില്‍ എഡിറ്റിംഗ് നടത്തി സനുഷ വീണ്ടും പോസ്റ്റ് ചെയ്തിരുന്നു.
ആ സംഭവത്തെക്കുറിച്ചാണ് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ സനുഷ സംസാരിക്കുന്നത്. സനുഷയുടെ വാക്കുകള്‍.
‘ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച സിനിമയിലെ ഫോട്ടോയാണ് ഇട്ടത്. കുട്ടികളുടെ നഗ്നത എന്ന പേരിലാവും ഇന്‍സ്റ്റഗ്രാം രണ്ടുവട്ടം അത് ഡിലീറ്റ് ചെയ്തു. മൂന്നാമത്തെ വട്ടം ഞാന്‍ ഒരു പൂവ് വെച്ച് ഫോട്ടോ ഇട്ടു. ആ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. എന്നെ സംബന്ധിച്ച് ഒരുപാട് ഓര്‍മകളുള്ള ഒന്നാണ് ആ ചിത്രം. എന്റെ മുഖം ആദ്യമായൊരു സിനിമാപോസ്റ്ററില്‍ വന്നത് അതിലാണ്.
അതിനോട് ചേര്‍ത്തുവെക്കാവുന്ന ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്റെയുള്ളിലുണ്ട്. ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോള്‍ എന്റെയുള്ളിലൊരു ചോദ്യമുണ്ടായി. ഒരു നടനോ പുരുഷമോഡലോ ഇങ്ങനെയൊരു ചിത്രമിട്ടാല്‍ അതില്‍ നഗ്നതയുടെ പ്രശ്നമില്ല.