ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ മമ്മൂട്ടി യെ നായകനാക്കി ചെയ്യാന്‍ തിരുമാനിച്ചിരുന്ന ചിത്രമാണ് മരക്കാര്‍. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതിന് ശേഷം പിന്നീട് മുന്നോട്ടുപോയില്ല. ഇപ്പോള്‍ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് ശിവന്‍.
വളരെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടിയെവെച്ച് മരക്കാര്‍ ചെയ്യാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം നടന്നില്ല. മോഹന്‍ലാലിനെ നായകനായി പിന്നീട് പ്രിയദര്‍ശന്‍ മരക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് ചിത്രം പിന്നീട് നടക്കാതെപോയതെന്ന് സന്തോഷ് ശിവന്‍ പറയുന്നു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ശിവന്‍ ഇക്കാര്യം പറഞ്ഞത്.
നേരത്തേ സന്തോഷ് ശിവന്‍ മമ്മൂട്ടിയെ വെച്ച് കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ താന്‍ ‘കുഞ്ഞാലിമരയ്ക്കാറി’ല്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയന്‍ പറഞ്ഞത്.
എന്നാല്‍ മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ സംബന്ധിച്ച വാര്‍ത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദര്‍ശന്‍ വീണ്ടും തീരുമാനം മാറ്റി. എട്ടു മാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടുപോകുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
ആഗസ്റ്റ് സിനിമാസിന്റെ കുഞ്ഞാലിമരക്കാര്‍ ഉടനെ തുടങ്ങുമെന്നും 2 പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും 2018 ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷാജി നടേശന്‍ പ്രഖ്യാപിക്കുകയും, ഓഗസ്റ്റ് സിനിമാസിന്റെ തന്നെ തീവണ്ടി സിനിമയുടെ കൂടെ കുഞ്ഞാലി മരക്കാറിന്റെ ടീസര്‍ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം.
പിന്നീട് പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി മരക്കാര്‍ റീലീസ് ചെയ്തു. എന്നാല്‍ ചിത്രത്തിന് വലിയ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മമ്മൂട്ടിയുടെ മരക്കാര്‍ വീണ്ടും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു. മമ്മൂട്ടിയെ മരക്കാറായി കാണാന്‍ ഇപ്പോഴും നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്.
സന്തോഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രം ജാക്ക് & ജില്‍ കഴിഞ്ഞ ദിവസമാണ് റീലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് വരുന്നത്.