ഉണ്ണി മുകുന്ദനൊപ്പം പൊതുവേദി പങ്കിട്ട അനുഭവം പറയുകയാണ് സന്തോഷ് കീഴാറ്റൂര്‍. സി.പി.ഐ.എം നടത്തിയ പരിപാടിയില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസുകാര്‍ ഇല്ലായിരുന്നുവെന്നും എങ്കിലും അവിടെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും സന്തോഷ് പറഞ്ഞു. രാഷ്ട്രീയം നോക്കിയല്ല, കലാകാരന്മാര്‍ എന്ന നിലയിലാണ് തങ്ങളെ അവിടേക്ക് ക്ഷണിച്ചതെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു.
‘കാസര്‍ഗോഡ് വെച്ച് വലിയൊരു പരിപാടി നടന്നിരുന്നു. പതിനായിരങ്ങളാണ് അവിടെ കൂടിയത്. എന്നേയും അദ്ദേഹത്തേയും തുറന്ന് ജീപ്പിലാണ് സമാപന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത്. ഒരു പൊലീസുകാരന്‍ പോലുമില്ല. ഇടത് പക്ഷത്തിന്റെ പരിപാടിയാണ്. എന്‍.എന്‍. പിള്ളയുടെ പേരില്‍ നടക്കുന്ന നാടകോത്സവം. ആ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരന്‍ വേണ്ടി വന്നില്ല. അത്ര അച്ചടക്കമുള്ള സ്ഥലം.
അദ്ദേഹം അന്ന് ആ ഓഡിയന്‍സിനെ അഡ്രസ് ചെയ്തത് എങ്ങനെയാണെന്ന് എനിക്കറിയാം. എനിക്കിതൊന്നും അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഞാന്‍ വേറെ രീതിയിലാണ് അഡ്രസ് ചെയ്യുക. അദ്ദേഹത്തെ അടക്കം സപ്പോര്‍ട്ട് ചെയ്താണ് സംസാരിച്ചത്. അത് ഒരുപക്ഷേ എന്റെ ആതിഥ്യ മര്യാദയായിരിക്കാം.
അവിടെ ഒരു പൊളിടിക്‌സും കണ്ടിട്ടില്ല. സി.പി.ഐ.എമ്മിന്റെ ക്ലബ്ബ് നടത്തുന്ന വലിയ പരിപാടിയാണ്. അവിടെ അദ്ദേഹത്തേയും എന്നെ വിളിച്ചത് രാഷ്ട്രീയം നോക്കിയല്ല, കലാകാരന്‍ എന്ന നിലയിലാണ്. ആ വേദിയിലേക്ക് പോകാന്‍ ഉണ്ണി മുകുന്ദന് ഒരു പൊലീസുകാരന്റേയും ആവശ്യം വന്നില്ല. കാരണം അത് കലയെ സ്‌നേഹിക്കാന്‍ വന്ന ആളുകളാണ്. നാടകം കാണാന്‍ വന്നവരാണ്. അവിടെ രണ്ട് കലാകാരന്മാരുണ്ട്. സിനിമാ രംഗത്ത് പ്രശസ്തനായ ഉണ്ണി മുകുന്ദനെ കാണാന്‍ വന്ന ആളുകളുണ്ട്. ഞാന്‍ അവിടുത്തെ ഒരു നാട്ടുകാരന്‍ കൂടിയാണ്. എന്നോടുള്ള ഇഷ്ടം കൊണ്ട് വന്ന കുറെ പേരുമുണ്ട്,’ സന്തോഷ് പറഞ്ഞു.
Content Highlight: Santosh Keezhatoor talks about his experience of sharing public stage with Unni Mukundan