അര്‍ജുന്‍ അശോകന്‍ നായകനായ മെമ്പര്‍ രമേശന്‍ വാര്‍ഡ് 9 കഴിഞ്ഞ ദിവസമായിരുന്നു റിലീസായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ ആദ്യ ഷോ കാണാന്‍ നായകന്‍ അര്‍ജുന്‍ അശോകനും എത്തിയിരുന്നു. സിനിമ കണ്ടശേഷം മാധ്യമങ്ങളെ കണ്ട് ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും താരം പങ്കുവെച്ചിരുന്നു.
ഇതേസമയം അര്‍ജുന്‍ അശോകന്റെ സമീപത്തായി വൈറല്‍ ആറാട്ട് താരം സന്തോഷും എത്തി. സിനിമയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് മുന്നോട്ടുനടക്കുകയായിരുന്ന അര്‍ജുന്റെ ഷര്‍ട്ടിന് പിറകില്‍ പിടിച്ച് നിര്‍ത്തി സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം പറകയുകയായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സന്തോഷ്.
യുവനടന്മാരില്‍ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട ആളാണ് ഇതെന്നും നല്ല ലുക്കുണ്ടെന്നും നല്ല അഭിനതോവാണെന്നും അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട ആളാണ് അര്‍ജുന്‍ എന്നുമായിരുന്നു സന്തോഷ് പറഞ്ഞത്. ഇത് കേട്ടതോടെ ‘എന്റെ മോനെ’ എന്ന് പറഞ്ഞ് ആറാടുകയാണ് എന്ന സന്തോഷിന്റെ ഡയലോഗ് ഏറ്റുപറയുകയായിരുന്നു അര്‍ജുന്‍.
ഇതിന്റെ വീഡിയോ ട്രോളന്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. തങ്ങളുടേതായ രീതിയില്‍ മീമും ഡയലോഗുകളും ചേര്‍ത്ത് സന്തോഷിനെ അത്യാവശ്യം നല്ല രീതിയില്‍ തന്നെ ട്രോളന്‍മാര്‍ എയറില്‍ കയറ്റുകയും ചെയ്തിട്ടുണ്ട്.
ബി. ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആറാട്ട് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു സന്തോഷ് വര്‍ക്കിയെ ട്രോളന്‍മാര്‍ ഏറ്റെടുത്തത്.
ആറാട്ടിന്റെ പ്രേക്ഷക പ്രതികരണമെടുക്കാന്‍ തിയേറ്ററിലെത്തിയ സകല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുന്നില്‍ പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍ ചിത്രത്തെ വാനോളം പുകഴ്ത്തിയതിലൂടെയാണ് ഇദ്ദേഹം ട്രോളന്മാരുടെയും പ്രിയപ്പെട്ടവനായി മാറിയത്. ഇതില്‍ തന്നെ ലാലേട്ടന്‍ ആറാടുകയാണ് എന്ന ഡയലോഗായിരുന്നു എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവര്‍ത്തിച്ചത്.
ചിത്രം പുറത്തിറങ്ങിയ ആദ്യദിവസമായ ഫെബ്രുവരി 18ന് തന്നെ ഈ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരുന്നു. പണം വാങ്ങിക്കൊണ്ട് ആറാട്ടിനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി തിയേറ്ററിലെത്തിയതാണ് ഇയാള്‍ എന്ന രീതിയിലും പ്രതികരണങ്ങളുണ്ടായിരുന്നു.
എന്നാല്‍ ആറാട്ടില്‍ തനിക്ക് മോഹന്‍ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ടെന്നും പണത്തിന് വേണ്ടിയൊന്നുമായിരുന്നില്ല അത് പറഞ്ഞതെന്നും സന്തോഷ് പിന്നീട് പറഞ്ഞിരുന്നു.
ഫസ്റ്റ്ഹാഫില്‍ ലാലേട്ടന്‍ ആറാടിയ പോലെ ആണ് തോന്നിയത്. ഒരു പ്രത്യേക തരത്തിലുള്ള ആക്ടിങ് ആയാണ് തോന്നിയത്. അങ്ങനെ പറഞ്ഞതാണ് ആ ഡയലോഗ് എന്നുമായിരുന്നു സന്തോഷിന്റെ കമന്റ്.