ന്യൂദല്‍ഹി: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവെച്ചു. ഏപ്രില്‍ 14 മുതല്‍ 27 വരെ നടക്കാനിരുന്ന മത്സരങ്ങളാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ഏപ്രില്‍ 14 മുതല്‍ 27 വരെ മിസോറാമിലാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കാനിരുന്നത്. ഏപ്രില്‍ 15 ന് ദല്‍ഹിക്കെതിരെ ആയിരുന്നു കേരളത്തിന്റെ ആദ്യ മത്സരം.
കൊറോണ വൈറസിനെ തുടര്‍ന്ന് സംസ്ഥാനത്ത് 116 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയില്‍ രോഗികളുമായി അടുത്തിടപഴകിയ 270 പേര്‍ പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് നിരീക്ഷിക്കുന്നത്. 449 പേരാണ് സെക്കന്ററി കോണ്‍ടാക്ട് ലിസ്റ്റിലുള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനിടെ കൊറോണ വൈറസ് ബാധയെപറ്റി സമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെയാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ