അനവധി ഭാഷകളിലായി നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ഛായാഗ്രാഹകനാണ് സന്തോഷ് തുണ്ടിയിൽ. കുച്ച് കുച്ച് ഹോതാഹെ, ദേവദൂതൻ കൃഷ്, പിഞ്ചർ, റൗഡി റാത്തോർ, ജയ് ഹോ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
അനവധി ഭാഷകളിലായി നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ഛായാഗ്രാഹകനാണ് സന്തോഷ് തുണ്ടിയിൽ. കുച്ച് കുച്ച് ഹോതാഹെ, ദേവദൂതൻ കൃഷ്, പിഞ്ചർ, റൗഡി റാത്തോർ, ജയ് ഹോ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
1994 ൽ ഹരികുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി, മനോജ്.കെ.ജയൻ,ഗൗതമി, തുടങ്ങിയ താരങ്ങൾ അഭിനയിച്ച സുകൃതം ആണ് തന്റെ ആദ്യ സിനിമ എന്ന് പറയുകയാണ് സുനിൽ. അസിസ്റ്റന്റ് ക്യാമറാമാൻ ആയിട്ടായിരുന്നു സന്തോഷ് ഈ സിനിമയിൽ പ്രവർത്തിച്ചിരുന്നത്.
സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത് വർഷത്തോളമായി നീളുന്ന തന്റെ സിനിമ വിശേഷങ്ങൾ അദ്ദേഹം പങ്കുവെക്കുകയാണ്.
സുകൃതം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ ഉള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ഷൂട്ടിംഗ് സമയങ്ങളിൽ മമ്മൂട്ടിയുടെ അഭിനയം അത്ഭുതപൂർവം നോക്കിനിൽക്കാറുണ്ടായിരുന്നെന്നും അത് കാണുന്നത് വല്ലാത്തൊരു അനുഭവം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ ആദ്യത്തെ മലയാളസിനിമയിലേക്കുള്ള വരവ് സുകൃതം ആണ്. അസിസ്റ്റന്റ് ആയിട്ടാണ് വന്നത്. ഈ സിനിമയിലൊക്കെ മമ്മൂക്കയുടെ സറ്റിൽ ആയതും കുറച്ചു അഗ്രസ്സീവ് ആയിട്ടുള്ള ഇമോഷണൽ ആക്ടിങ് ഒക്കെ നേരിട്ട്
കാണാൻ പറ്റുമ്പോൾ അത് വലിയ ഒരു അനുഭവമാണ്. ‘ സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് പറഞ്ഞു.
സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണം ചെയ്ത ‘ദേവദൂതൻ’ എന്ന സിനിമ ഇരുപത്തിനാലു വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. 2000 ത്തിൽ ചിത്രം റിലീസ് ചെയ്തപ്പോൾ തിയേറ്ററുകളിൽ പരാജയപ്പെടുകയായിരുന്നു. എങ്കിലും ഒരുപാട് നിരൂപക പ്രശംസ ചിത്രം നേടിയിരുന്നു.
വി.എഫ്.എക്‌സ്‌പോലും അത്രയും വളർന്നിട്ടില്ലാത്ത കാലത്തുപോലും ‘ദേവദൂതൻ’ പോലൊരു സിനിമ ചെയ്തത് ഒരുപാട് ക്യാമറ ടെക്നിക്സും ലൈറ്റനിംഗ് ടെക്നിക്സും ഉപയോഗിച്ചാണെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് തുണ്ടിയിൽ പറഞ്ഞു.
‘അന്നത്തെ ഒരു സാഹചര്യത്തിൽ വളരെ നല്ല വർക്ക് ആണ് ദേവദൂതൻ. വി.ഫ്.എക്സ് ഒട്ടും ഉപയോഗിച്ചിട്ടില്ല. പല ഷോട്ടുകളും ആർട്ട് വർക്കിന്റെ സഹായം കൊണ്ടും ക്യാമറ ഒരു പ്രത്യേക ആംഗിളിൽ എല്ലാം വെച്ചുകൊണ്ടുമാണ് ദേവദൂതൻ ഷൂട്ട് ചെയ്തത്’ , സന്തോഷ് തുണ്ടിയിൽ അഭിമുഖത്തിൽ പറഞ്ഞു.
Content Highlight: Santhosh Thundiyil Talk About Mammooty’s Acting