| Monday, 1st July 2024, 1:32 pm

ആ മമ്മൂട്ടി ചിത്രത്തിന്റെ പരാജയ കാരണം മോശം തിരക്കഥ; അതിന്റെ ഷൂട്ടിങ്ങ് ഇന്നും ഞാന്‍ ഓര്‍ക്കുന്നു: സന്തോഷ് ടി. കുരുവിള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിക് അബുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി എത്തിയ സിനിമയായിരുന്നു ഗ്യാങ്‌സ്റ്റര്‍. ഇത് തന്റെ രണ്ടാമത്തെ ചിത്രമാണെന്ന് പറയുകയാണ് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. ഗ്യാങ്‌സ്റ്ററിന്റെ പരാജയത്തിന് കാരണം അതിന്റെ തിരക്കഥയാണെന്നും അദ്ദേഹം പറയുന്നു. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ്. ഗ്യാങ്‌സ്റ്റര്‍ സിനിമ മൊത്തത്തില്‍ മോശമാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ രണ്ടാമത്തെ സിനിമയായിരുന്നു മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്‍. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത് കാക്കനാട് ഫ്‌ളാറ്റില്‍ ഇരുന്നിട്ടായിരുന്നു. സ്‌ക്രിപ്റ്റ് എഴുതിയവര്‍ ഏറ്റവും കൂടുതല്‍ കാലമിരുന്ന് എഴുതിയ സ്‌ക്രിപ്റ്റാണ് ഈ സിനിമയുടേത്. എന്നിട്ടും ഗ്യാങ്സ്റ്റര്‍ സിനിമയുടെ പരാജയ കാരണം അതിന് നല്ല ഒരു സ്‌ക്രിപ്റ്റില്ല എന്നതു തന്നെയാണ്. അഹമ്മദ് സിദ്ദീഖ്, അഭിലാഷ് എന്നിവരായിരുന്നു അതിന്റെ എഴുത്തുക്കാര്‍.

അന്ന് ഞാന്‍ ഓരോ തവണ ഗള്‍ഫില്‍ നിന്നു വരുമ്പോഴും കേള്‍ക്കുന്ന കഥയായിരുന്നില്ല ഞാന്‍ അടുത്ത തവണ വരുമ്പോള്‍ കേട്ടിരുന്നത്. ഗ്യാങ്സ്റ്ററിന്റെ ഷൂട്ടിങ് ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ‘ഇന്ന് എന്നെയാണോ കൊല്ലാന്‍ പോകുന്നത്? ഇന്ന് ആര് ആരെയാണ് വെടിവെയ്ക്കാന്‍ പോകുന്നത്? ആരാണ് ഇന്നു മരിക്കുന്നത്?’ എന്നൊക്കെ ഷൂട്ടിങ് സെറ്റില്‍ എപ്പോഴും ഓരോരുത്തരും ചോദിച്ചത് എനിക്ക് ഓര്‍മയുണ്ട്.

Also Read: ആടുതോമയുടെ ആ സീന്‍ കണ്ട് രോമാഞ്ചമുണ്ടായെന്ന് കരുതി അതുപോലെ ലൂസിഫര്‍ എഴുതാനാവില്ല: മുരളി ഗോപി

ഈ സിനിമയുടെ സ്‌ക്രിപ്റ്റ് വളരെ മോശമായിരുന്നു. പക്ഷേ അപ്പോഴും ഗ്യാങ്‌സ്റ്റര്‍ സിനിമ മൊത്തം മോശമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അന്ന് സിനിമയിറങ്ങിയ സമയത്ത് വന്നിട്ടുള്ള ഗ്യാങ്സ്റ്റര്‍ സിനിമകള്‍ വളരെ ഫാസ്റ്റ് മൂവിങ്ങായിരുന്നു. എന്നാല്‍ ഈ സിനിമ വളരെ സ്ലോയായിരുന്നു. പിന്നെ ഈ സിനിമയില്‍ ആക്ഷന്‍ സീനുകളില്‍ ആനിമേഷനാണ് ചെയ്തിരുന്നത്,’ സന്തോഷ് ടി. കുരുവിള പറഞ്ഞു


Content Highlight: Santhosh T Kuruvila Says That The Script Of Gangster Movie Was Bad

We use cookies to give you the best possible experience. Learn more