| Sunday, 25th July 2021, 9:46 am

അന്ന് ഇറാഖിലെ ഹോസ്പിറ്റല്‍ ഉണ്ടാക്കിയത് ഒരു ഗോഡൗണിലാണ്; ടേക്ക് ഓഫിന്റെയും മാലികിന്റെയും പ്രൊഡക്ഷന്‍ ഡിസൈനര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രങ്ങളായ ടേക്ക് ഓഫിനും മാലികിനും വേണ്ടി വ്യത്യസ്തമായ സെറ്റ് ഒരുക്കിയ പ്രൊഡക്ഷന്‍ ഡിസൈനറാണ് സന്തോഷ് രാമന്‍. ടേക്ക് ഓഫിന് വേണ്ടി ഇറാഖിലെ പശ്ചാത്തലങ്ങള്‍ ലൊക്കേഷനില്‍ നിര്‍മ്മിച്ചെടുത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് സന്തോഷ് രാമന്‍.

‘ഇറാഖിലെ ഒരു വീടാണ് ഉണ്ടാക്കേണ്ടി വന്നിരുന്നതെങ്കില്‍ എനിക്ക് വലിയ ഔട്ട്പുട്ട് കിട്ടില്ലായിരുന്നു. എന്നാല്‍ ഒരു പബ്ലിക്ക് ഹോസ്പിറ്റലാണ് ടേക്ക് ഓഫിന് വേണ്ടി ഉണ്ടാക്കിയത്.

അതുകൊണ്ട് ആ നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ സ്വഭാവവും എനിക്ക് കൊണ്ടുവരാന്‍ പറ്റി. അത്രയും ശ്രദ്ധിച്ച് ചെയ്തതുകൊണ്ടാണ് ആ ഹോസ്പിറ്റലിന് അത്രയും ഫീല്‍ കിട്ടിയത്. തമ്മനത്തുള്ള ഒരു ഗോഡൗണിലാണ് ആ ഹോസ്പിറ്റല്‍ ചെയ്തത്,’ സന്തോഷ് രാമന്‍ പറയുന്നു.

മാലികിനുവേണ്ടി സെറ്റിട്ടതും ഏറെ ചലഞ്ചിങ് ആയിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കടലില്ലാത്ത സ്ഥലത്താണ് മാലികിനുവേണ്ടി സെറ്റിട്ടതെന്ന് പറയുമ്പോള്‍ ചിലരൊന്നും അത് വിശ്വസിച്ചിരുന്നില്ല.

എന്നാല്‍ സത്യത്തില്‍ കടലില്ലാത്ത സ്ഥലത്താണ് കടല്‍ത്തീരം ഒരുക്കിയെടുത്തതെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ജലജ, ഇന്ദ്രന്‍സ്, മീനാക്ഷി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Santhosh Raman says about take off

We use cookies to give you the best possible experience. Learn more