മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രങ്ങളായ ടേക്ക് ഓഫിനും മാലികിനും വേണ്ടി വ്യത്യസ്തമായ സെറ്റ് ഒരുക്കിയ പ്രൊഡക്ഷന്‍ ഡിസൈനറാണ് സന്തോഷ് രാമന്‍. ടേക്ക് ഓഫിന് വേണ്ടി ഇറാഖിലെ പശ്ചാത്തലങ്ങള്‍ ലൊക്കേഷനില്‍ നിര്‍മ്മിച്ചെടുത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് സന്തോഷ് രാമന്‍.
‘ഇറാഖിലെ ഒരു വീടാണ് ഉണ്ടാക്കേണ്ടി വന്നിരുന്നതെങ്കില്‍ എനിക്ക് വലിയ ഔട്ട്പുട്ട് കിട്ടില്ലായിരുന്നു. എന്നാല്‍ ഒരു പബ്ലിക്ക് ഹോസ്പിറ്റലാണ് ടേക്ക് ഓഫിന് വേണ്ടി ഉണ്ടാക്കിയത്.
അതുകൊണ്ട് ആ നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ സ്വഭാവവും എനിക്ക് കൊണ്ടുവരാന്‍ പറ്റി. അത്രയും ശ്രദ്ധിച്ച് ചെയ്തതുകൊണ്ടാണ് ആ ഹോസ്പിറ്റലിന് അത്രയും ഫീല്‍ കിട്ടിയത്. തമ്മനത്തുള്ള ഒരു ഗോഡൗണിലാണ് ആ ഹോസ്പിറ്റല്‍ ചെയ്തത്,’ സന്തോഷ് രാമന്‍ പറയുന്നു.
മാലികിനുവേണ്ടി സെറ്റിട്ടതും ഏറെ ചലഞ്ചിങ് ആയിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കടലില്ലാത്ത സ്ഥലത്താണ് മാലികിനുവേണ്ടി സെറ്റിട്ടതെന്ന് പറയുമ്പോള്‍ ചിലരൊന്നും അത് വിശ്വസിച്ചിരുന്നില്ല.