തിരുവനന്തപുരം: കേരളത്തിലെ സാംസ്‌ക്കാരിക നായകന്മാര്‍ അവാര്‍ഡിന് വേണ്ടി മാത്രം അഭിപ്രായം പറയുന്നവരാണെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമേ ഇവര്‍ അഭിപ്രായം പറയുകയുള്ളുവെന്നും അതിന് കാരണം ജനുവരിയിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനാലാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ജനം ടി.വിയിലെ മറുപടി എന്ന പരിപാടിയിലായിരുന്നു സന്തോഷിന്റെ അഭിപ്രായപ്രകടനം. കേരളത്തിലെ കാര്യങ്ങള്‍ക്കൊന്നും അഭിപ്രായം സാംസ്‌കാരിക നായകര്‍ പറയാറില്ലെന്നും സന്തോഷ് പറഞ്ഞു.
Also Read മനോരമയും കെ.എസ്.യുവില്‍ നിന്നൊട്ടും വളര്‍ന്നിട്ടില്ലാത്ത എം.എല്‍.എയും ലൈക്കെണ്ണി പുളകം കൊള്ളുന്നു; വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് മറുപടിയുമായി എം.ബി രാജേഷ്
ഉത്തര്‍പ്രദേശിലെയും ചൈനയിലെയും കാര്യങ്ങള്‍ മാത്രമാണ് ഇവര്‍ പറയുകയെന്നും കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ വേസ്റ്റാണെന്നും സന്തോഷ് പറയുന്നു. ശരിക്കും അവരെ വേറെ പേരിലാണ് വിളിക്കേണ്ടതെന്നും താന്‍ അത് പറയുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
അവാര്‍ഡും പണവുമാത്രമാണ് ഇവരെ ലക്ഷ്യമെന്നും സന്തോഷ് പറഞ്ഞു. സിനിമയിലെ നായകന്മാര്‍ക്ക് എതിരെയും സന്തോഷ് രംഗത്തെത്തി. സിനിമയില്‍ അപാരമായ ചങ്കൂറ്റമൊക്കെ കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോ മാത്രമാണ്. അവരുടെ ആ ചങ്കുറപ്പൊന്നും വ്യക്തി ജീവിതത്തില്‍ കാണിക്കുന്നില്ലെന്നും സന്തോഷ് പറഞ്ഞു.
DoolNews Video