Advertisement
masterpiece
എനിക്ക് കിട്ടിയത് സമകാലിനരായ ന്യൂജെന്‍ നിവിനും, ദുല്‍ഖറിനും ലഭിക്കാത്ത ഭാഗ്യം; പുലിമുരുകന്റേയും ബാഹുബലിയുടേയും റെക്കോഡുകള്‍ മാസ്റ്റര്‍പീസ് തകര്‍ക്കും: സന്തോഷ് പണ്ഡിറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2017 Dec 15, 06:39 am
Friday, 15th December 2017, 12:09 pm

കോഴിക്കോട്: മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രം മാസ്റ്റര്‍ പീസ് വന്‍വിജയമാകുമെന്ന് സന്തോഷ് പണ്ഡിറ്റ്. ഡിസംബര്‍ 21 നു ഓഖി കൊടുങ്കാറ്റിനേക്കാള്‍ വേഗതയിലാകും ചിത്രം കേരളക്കരയില്‍ ആഞ്ഞടിക്കുകയെന്നും താരം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പുലിമുരുകന്റേയും ബാഹുബലിയുടേയും റെക്കോഡുകള്‍ മാസ്റ്റര്‍ പീസ് തകര്‍ക്കുമെന്നാണ് തന്റെ ഫേ്സ്ബുക് പോസ്റ്റിലൂടെ പണ്ഡിറ്റ് പറയുന്നത്.

പുലിമുരുകനുശേഷം ഉദയ്കൃഷ്ണ തിരക്കഥ രചിച്ച ചിത്രമാണിതെന്നും പൂനവും വരലക്ഷ്മിയും നായികമാരായെത്തുന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം ഞാനുമുണ്ടാകുമെന്നും താരം പറയുന്നു. തന്റെ സമകാലികരായ ന്യൂ ജനറേഷന്‍ നടന്മാരായ നിവിന്‍ പോളിക്കും ദുല്‍ഖറിനും ലഭിക്കാത്ത അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നും അതുകൊണ്ട് തന്നെ താന്‍ സന്തോഷവാനാണെന്നും പണ്ഡിറ്റ് പറയുന്നു.

മാസ്റ്റര്‍ പീസിനൊപ്പം മറ്റു സിനിമകള്‍ റിലീസ് ചെയ്യിക്കരുതെന്നുള്ള ഉപദേശവും പണ്ഡിറ്റ് മറ്റു സിനിമാക്കാര്‍ക്കായി പോസ്റ്റിലൂടെ നല്‍കുന്നു.
“വെറുതേ ” Masterpiece ” ന്‌ടെ കൂടെ നിങ്ങളുടെ സിനിമയൊന്നും റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്…. ആ അഗ്‌നിയില്‍ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും… പിന്നെ കരഞ്ഞിട്ടു കാര്യമില്ല….” താരം പറയുന്നു.