മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സന്തോഷ് കെ. നായര്‍ എന്ന സന്തോഷ് കേശവന്‍ നായര്‍. 1982ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്.
പിന്നീട് നായകനായും വില്ലനായും സഹനടനായുമെല്ലാം സന്തോഷ് നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. വളരെ കുറഞ്ഞ സീരിയലിലും അഭിനയിച്ച അദ്ദേഹം മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയൊപ്പവും അഭിനയിച്ചിട്ടുണ്ട്.
അത്തരം ആളുകളുടെ പേര് പറയില്ലെന്ന് പറയുന്ന സന്തോഷ് എന്നാല്‍ മദ്യപിക്കാത്ത ചിലരുണ്ടെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ മദ്യപിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്.
നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ കുറിച്ചും സന്തോഷ് കെ. നായര്‍ സംസാരിക്കുന്നു. അദ്ദേഹം മദ്യം കഴിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യില്ലെന്നാണ് സന്തോഷ് പറയുന്നത്. സാധാരണ ഏതെങ്കിലും മന്ത്രിപുത്രന്മാര്‍ അങ്ങനെയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
‘ഒരു മണിക്കൂറ് കൊണ്ടല്ലല്ലോ മദ്യം കഴിക്കുന്നത്. ഞാന്‍ അഞ്ച് മണിക്ക് എഴുന്നേറ്റിട്ട് ഷേവ് ചെയ്യുമ്പോള്‍ മുതല്‍ക്ക് കഴിക്കുന്നവരുണ്ട്. അന്നത്തെ എല്ലാവരും നല്ല പോലെ മദ്യം കഴിക്കുമായിരുന്നു.
ആളുകളുടെ പേര് ഞാന്‍ പറയില്ല. അന്ന് മദ്യം കഴിക്കാത്ത ചിലരും ഉണ്ടായിരുന്നു. സുരേഷ് ഗോപിയുണ്ട്, അദ്ദേഹം മദ്യം കഴിക്കില്ല. സിദ്ദിഖും ജഗദീഷും കഴിക്കില്ല.
പിന്നെ ഗണേഷനും കഴിക്കില്ല. അവന്‍ സിഗരറ്റും വലിക്കില്ല. നമ്മുടെ മന്ത്രി ഗണേഷന്‍. സാധാരണ ഏതെങ്കിലും മന്ത്രിപുത്രന്മാര്‍ അങ്ങനെയുണ്ടോ. ഉണ്ട്, കെ.പി. വിശ്വനാഥന്റെ മക്കളുണ്ട്,’ സന്തോഷ് കെ. നായര്‍ പറയുന്നു.
Content Highlight: Santhosh K Nayar Talks About The Actors Who Don’t Drink Alcohol In Malayalam Cinema