| Tuesday, 1st December 2020, 9:49 am

ഞാനൊരു ഫുള്‍ ടൈം പ്രൊഫഷണല്‍ സഞ്ചാരിയാണെന്നാണ് എല്ലാവരും കരുതുന്നത്, എന്നാല്‍ അങ്ങനെയല്ല; സന്തോഷ് ജോര്‍ജ് കുളങ്ങര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകയാത്രകള്‍ നടത്തി പ്രസിദ്ധനായ വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. അദ്ദേഹത്തിന്റെ യാത്രാവിവരണശൈലിക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ യാത്രയുമായി ബന്ധപ്പെട്ട ഒരു കാര്യം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് മനോരമയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര.

താനൊരു ഫുള്‍ ടൈം പ്രൊഫഷനല്‍ സഞ്ചാരിയാണെന്നാണ് പൊതുവെ എല്ലാവരും വിചാരിക്കുന്നതെന്നും എന്നാല്‍ അങ്ങനെയല്ലെന്നും പറയുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ലേബര്‍ ഇന്ത്യ, മറ്റു സ്ഥാപനങ്ങള്‍, സഫാരി ചാനല്‍ ഇതൊക്കെ കഴിഞ്ഞു കിട്ടുന്ന കുറച്ച് സമയങ്ങളിലാണ് താന്‍ ഈ ലോകയാത്രകളെല്ലാം നടത്തുന്നതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

പോകുമ്പോള്‍ ഒരു 30 എപ്പിസോഡ് ഷൂട്ട് ചെയ്തിട്ടാണ് തിരികെ മടങ്ങാറുള്ളതെന്നും ഒരു മാസത്തില്‍ അഞ്ചോ ആറോ ദിവസമാണ് മാറി നില്‍ക്കാറുള്ളതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

പോകുന്ന ഇടങ്ങളിലെയെല്ലാം ഭക്ഷണങ്ങള്‍ കൗതുകത്തോടെ കഴിക്കാറുണ്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര കൂട്ടിച്ചേര്‍ത്തു. ‘സത്യത്തില്‍ സ്ഥലങ്ങളിലെ ഭക്ഷണം ഷൂട്ട് ചെയ്യണമെങ്കില്‍ ഞാന്‍ നന്നായി ഭക്ഷണം കഴിക്കണം. ഞാന്‍ ഒരു സാന്‍ഡ്‌വിച്ചോ ഹോട് ഡോഗോ വാങ്ങി ബാഗില്‍ വെച്ച് രാവിലെ യാത്രതുടങ്ങുകയാണ് ചെയ്യുന്നത്. എല്ലാ രാജ്യത്തെയും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബ്രഡാണ്. നമ്മുടെ ചോറ് പോലെയാണ് മറ്റുള്ള രാജ്യങ്ങള്‍ക്ക് ബ്രഡ് ‘, സന്തോഷ് ജോര്‍ജ് കുളങ്ങര അഭിമുഖത്തില്‍ പറഞ്ഞു.

യാത്ര ചെയ്യുമ്പോള്‍ തനിക്ക് ബ്രേക്ക്ഫാസ്റ്റ് അധികം കഴിക്കാന്‍ കഴിയാറില്ലെന്നും റെഡിമെയ്ഡ് സാന്‍വിച്ച് പല ഹോട്ടലുകളിലും കിട്ടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Santhosh George Kulangara about his travel

We use cookies to give you the best possible experience. Learn more