| Monday, 5th November 2012, 2:17 pm

ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന്തോഷ് എച്ചിക്കാനത്തിന്റെ ചെറുകഥ “ഇടുക്കി ഗോള്‍ഡ്” ന് ആഷിക് അബു ചലചിത്ര ഭാഷ്യം ഒരുക്കുന്നു. ആഷിക്ക് അബുവിന്റെ “സാള്‍ട്ട് ആന്റ് പെപ്പര്‍” ടീം തന്നെയാണ് ഇടുക്കി ഗോള്‍ഡിന്റേയും പിന്നണിയിലുള്ളത്.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇടുക്കിയ ഗോള്‍ഡില്‍ സ്‌കൂള്‍ കാലത്തെ സുഹൃത്തുക്കളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്. നഗരത്തില്‍ എ.ടി.എസ് ഓഫീസറായ ഒരാള്‍ സ്വന്തം നാട്ടില്‍ മടങ്ങിയെത്തി പഴയ സുഹൃത്തുക്കളെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ഇടുക്കി ഗോള്‍ഡ് പറയുന്നത്.[]

ലാല്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, രവീന്ദ്രന്‍, ബാബു ആന്റണി, ശങ്കര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്.

സാള്‍ട്ട് ആന്റ് പെപ്പറിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാല്‍ തന്നെ സംഗീതം നിര്‍വഹിക്കുന്നത്.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി പഴയ സുഹൃത്തക്കളെ അന്വേഷിക്കുന്നു. ഇതിനായി ഇയാള്‍ പത്രത്തില്‍ പരസ്യം നല്‍കുന്നു.

തുടര്‍ന്ന് ഒപ്പം പഠിച്ച കൂട്ടുകാരന്‍ ബഹനാന്‍ വിജയന്‍ നമ്പ്യാരെ തേടിയെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇടുക്കി ഗോള്‍ഡ്. ചെറുകഥയില്‍ നിന്നും അല്‍പ്പം വ്യത്യാസത്തിലാവും ഇടുക്കി ഗോള്‍ഡിന്റെ ചലചിത്രാവിഷ്‌കാരം.

We use cookies to give you the best possible experience. Learn more