| Wednesday, 17th May 2017, 8:45 pm

'ആ കുട്ടിയെ ഞാന്‍ അറിയുക പോലുമില്ല'; സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റും മിനി റിച്ചാര്‍ഡ്‌സും ഒരുമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി പണ്ഡിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: “സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റും ഗ്ലാമറസ് മിനി റിച്ചാര്‍ഡും ഒന്നിക്കുന്നു”. കഴിഞ്ഞ രണ്ട് ദിവസമായി നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ് ഈ വാര്‍ത്ത. ഒരു സിനിമാ വാരിക നല്‍കിയ ഈ വാര്‍ത്ത പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്തകളോട് സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുകയാണ്.


Also Read: ഗുജറാത്തിലെ പശുക്കളുടെ തലയില്‍ ഇനി ജി.പി.എസും; ‘ഗോസേവ’ മൊബൈല്‍ ആപ്പിലൂടെ പശുവിനെ എവിടെ നിന്ന് വേണമെങ്കിലും നിരീക്ഷിക്കാം


“തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് എനിക്കറിയില്ല. ആരാണ് മിനി റിച്ചാര്‍ഡ്. ആ കുട്ടിയെ ഞാന്‍ അറിയുക പോലുമില്ല” എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

ഉരുക്കു സതീശന്‍ മാത്രമാണ് താന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്നും താനിപ്പോള്‍ ഉരുക്കു സതീശന്റെ സെറ്റിലാണെന്നും സന്തോഷ് പണ്ഡിറ്റ് ഐ.ഇ മലയാളത്തോട് പറഞ്ഞു.

താന്‍ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഉരുക്കു സതീശന് പുറമെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയിലും താന്‍ അഭിനയിക്കുന്നുണ്ടെന്നും പണ്ഡിറ്റ് അറിയിച്ചു.


Don”t Miss: മഴവില്ലഴകില്‍ ഒരു ഗ്രാമം; റെയ്ന്‍ബോ ഗ്രാമത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നു, വീഡിയോ കാണാം


മമ്മൂട്ടിയോടൊപ്പം മുഴുനീള റോളിലാണ് പുലിമുരുകന്‍ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചിക്കുന്ന സിനിമയില്‍ പണ്ഡിറ്റ് എത്തുന്നത്. മമ്മൂട്ടി ചിത്രത്തിനിടയില്‍ ലഭിച്ച അഞ്ച് ദിവസത്തെ ഇടവേളയിലാണ് ഉരുക്കു സതീശന്റെ ജോലികള്‍ പുനരാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more