ലിയോ സിനിമയിൽ അഭിനയിച്ചതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് നടി ശാന്തി മായാദേവി. ലോകേഷ് കനകരാജിന്റെയും വിജയ്‌യുടെയും സിനിമയോടുള്ള ഇൻവോൾമെന്റ് കണ്ടപ്പോൾ തന്റെ പ്രൊഫെഷനിൽ ഒരുപാട് ബെറ്റർ ആക്കണമെന്ന് തോന്നിയെന്ന് ശാന്തി മായാദേവി പറഞ്ഞു. തന്നെ സംബന്ധിച്ച് തന്റെ പ്രൊഫഷൻ വക്കീലാണെന്നും അതിനാൽ നല്ല വക്കീൽ ആകണമെന്ന് തനിക്ക് തോന്നിയെന്നും ശാന്തി മായാദേവി കൂട്ടിച്ചേർത്തു. ഇന്ത്യ ഗ്ലിറ്റ്‌സ് ആൾട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ലിയോയിൽ ചെന്ന് അഭിനയിച്ച് വന്നപ്പോഴേക്കും വിജയ് സാറിന്റെ ഇൻവോൾമെന്റ്, ലോകേഷ് സാറിന്റെ ഇൻവോൾമെന്റ് ഒക്കെ കാണുമ്പോൾ നമ്മൾ ഒരു ബെറ്റർ പേഴ്സൺ ആകണം എന്ന് തോന്നും. എന്നെ സംബന്ധിച്ച് എന്റെ പ്രൊഫഷൻ വക്കീലാണ്. ഒരു നല്ല വക്കീൽ ആകണം എന്ന് തോന്നിയിട്ടാണ് നമ്മൾ ആ സെറ്റിൽ നിന്ന് വരുന്നത്. അല്ലാതെ ഒരു ബെറ്റർ ആർട്ടിസ്റ്റ് ആകണം എന്നതിലുപരി ബെക്ടറാവണം നമ്മുടെ പ്രൊഫഷൻ എന്താണോ 100% ഇൻവോൾവ്മെന്റ് കൊടുത്ത് നിൽക്കണം. അതാണ് നമുക്ക് കിട്ടുന്ന പാഠം,’ ശാന്തി മായാദേവി പറഞ്ഞു.
ലോകേഷിനെയും വിജയ്‌യിയെയും താൻ ആദ്യമായി ലിയോയുടെ ലൊക്കേഷനിൽ വെച്ച് കണ്ട അനുഭവവും ശാന്തി മായാദേവി അഭിമുഖത്തിൽ പങ്കുവെച്ചു.
‘ഞാൻ ചെല്ലുമ്പോൾ തന്നെ വിജയ് സാർ പാർത്ഥിപന്റെ ഗെറ്റപ്പിൽ മുടിയൊക്കെ സൈഡിലേക്ക് മാറ്റി ഇരിക്കുകയാണ്. ലോകേഷ് കനകരാജ് സാറ് അടുത്തുണ്ട്. അങ്ങോട്ട് നോക്കണോ ഇങ്ങോട്ട് നോക്കണോ എന്ന കൺഫ്യൂഷനാണ്. രണ്ടുപേരെയും ആദ്യമായിട്ടാണ് കാണുന്നത്.
ലോകേഷ് സാറിനെ ചെന്നൈയിൽ വന്നിട്ട് കാണാൻ പറഞ്ഞിരുന്നു. പക്ഷേ കാലിന് വയ്യാത്തതുകൊണ്ട് പോകാൻ കഴിഞ്ഞിരുന്നില്ല.
ഞാൻ വിജയ് സാറിനെ നോക്കിയിട്ട് ഹായ് സാർ, ഞാൻ ശാന്തി, ലോയറാണ് ഹൈകോർട്ടിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. ശരിക്കും വക്കീലാണോ എന്ന് വിജയ് സാർ ചോദിച്ചു. അപ്പോൾ തൃഷ മാം ‘അവർ ലോയറാണ്, അങ്ങനെയാണ് ഇങ്ങനെയാണ്, ജീത്തു സാറിൻറെ കൂടെ റാമിൽ ഉണ്ടായിരുന്നു’ എന്നൊക്കെ പറഞ്ഞു,’ ശാന്തി മായാദേവി പറഞ്ഞു.
Content Highlight: santhi maydevi shares leo movie experience