| Monday, 25th December 2023, 1:50 pm

'സിനിമകൾ ഇനിയും എഴുതണം, ദൈവത്തെ ഓർത്ത് ചേച്ചി അഭിനയിക്കരുത്'; എന്നായിരുന്നു ആ കമന്റ്: ശാന്തി മായാദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് നേര്. ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തു ജോസഫും ഒരുമിച്ചാണ് എഴുതിയത്. ചിത്രത്തിൽ അഹാന എന്ന കഥാപാത്രമായി ശാന്തി അഭിനയിച്ചിട്ടുമുണ്ട്. താരത്തിന്റെ അഭിനയത്തിൽ ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. തന്റെ അഭിനയത്തിന് ലഭിച്ച കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി മായാദേവി.

ആളുകൾ അവരുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് പോസിറ്റീവ് പറയുന്നതെന്നും തന്റെ അഭിനയം നന്നാകാൻ വേണ്ടിയാണ് അവർ അത് പറയുന്നതെന്നും ശാന്തി പറഞ്ഞു. അത്തരം റിവ്യൂകളെല്ലാം ആയി എടുക്കുന്ന ഒരാളാണ് താനെന്നും ശാന്തി കൂട്ടിച്ചേർത്തു. തന്റെ പോസ്റ്റിന് താഴെ വന്ന രസകരമായ കമന്റിനെക്കുറിച്ചും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ശാന്തി പറയുന്നുണ്ട്.

‘ഞാൻ ഒരുപാട് റിവ്യൂകൾ കണ്ടിരുന്നു. അവരെല്ലാം ഹോണസ്റ്റായിട്ടാണ് അതിൽ എഴുതിയിട്ടുള്ളത്. അവരെല്ലാം സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. ഒരിക്കലും എന്നെ പറഞ്ഞിട്ട് സിനിമ താഴ്ത്താൻ അല്ല നോക്കിയത്. അവരവരുടെ ഹോണസ്റ്റ് ആയിട്ടുള്ള ഒപ്പീനിയൻ ആണ് പറഞ്ഞത്.

അങ്ങനെയുള്ള കാര്യങ്ങൾ നമ്മളെ എടുക്കണം. നമ്മളെ നന്നാക്കാൻ വേണ്ടിയിട്ടാണ് ആ രീതിയിൽ പറയുന്നത്. ആ രീതിയിൽ പോസിറ്റീവ് ആയിട്ട് എടുക്കുന്ന ഒരാളാണ്. എനിക്കറിയുന്ന കാര്യമാണ് അവരിലൂടെ പറയുന്നത്. അവർ സത്യമല്ലേ പറയുന്നത് നമ്മൾ ആ രീതിയിൽ എടുക്കണ്ടേ.

ഞാൻ ഇന്നലെ എല്ലാവരോടും നന്ദി പറഞ്ഞിട്ട് കുറച്ച് ഫോട്ടോസ് ഇട്ടിരുന്നു. ഞാൻ അതിന് താഴെ വന്ന എല്ലാ കമന്റ്സിനും ലൈക്ക് ചെയ്തു. അതിനു താഴെ ഒരാൾ പറഞ്ഞു ‘ഭയങ്കര ജനുവിനായിട്ടു പറയുന്ന ഒരു കാര്യമാണ്. ഞാൻ പറയുന്നതുകൊണ്ട് ചേച്ചിക്ക് ഒരു വിഷമം തോന്നരുത്. ചേച്ചി നല്ല ഒരു റൈറ്ററാണ്, ഇനിയും സിനിമകൾ എഴുതണം ദൈവത്തെ ഓർത്ത് ചേച്ചി അഭിനയിക്കരുത്’ എന്നായിരുന്നു.

എനിക്കത് കണ്ടിട്ട് അത് ജനുവിനായിട്ടാണ് തോന്നിയത്. എന്റെ ആങ്ങള പറയുന്നതാണ് അത്. ഞാൻ അതിനു താഴെ കമന്റ് ഇട്ടു. അതിന് താഴെ ആളുകൾ ‘ചേച്ചി തളരരുത്, ഇനിയും ചെയ്തു പഠിക്കണം. പണ്ട് ലാലേട്ടൻ സിനിമയിൽ വരുമ്പോൾ എങ്ങനെയാണ് ചെയ്തത്? സോമേട്ടൻ വരുമ്പോൾ എങ്ങനെയാണ് ചെയ്തത്’ എന്നൊക്കെയായിരുന്നു കമന്റുകൾ,’ ശാന്തി മായാദേവി പറഞ്ഞു.

Content Highlight: Santhi mayadevi about people’s response to her character in neru movie

Latest Stories

We use cookies to give you the best possible experience. Learn more