കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ വക്കീൽ കഥാപാത്രത്തിൽ അഭിനയിച്ച ചിത്രമാണ് അധിപൻ. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നേര് സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് അധിപനിലെ അഡ്വക്കേറ്റ് ശ്യാം തന്നെ ഇൻഫ്ലുവെൻസ് ചെയ്തതിനെക്കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തും നടിയുമായ ശാന്തി മായാദേവി.
അധിപൻ എന്ന് പറഞ്ഞ് കണക്ട് ചെയ്യുമ്പോൾ തനിക്ക് എപ്പോഴും ഓർമ്മയുള്ളത് അഡ്വക്കറ്റ് ശ്യാമിനെയാണെന്നും എന്നാൽ ‘നേര്’ സിനിമയിൽ അഡ്വക്കേറ്റ് ശ്യാം അല്ല വേറൊരു ആളാണെന്നും ശാന്തി മായാദേവി പറയുന്നുണ്ട്. ഈ സിനിമയിൽ അഡ്വക്കേറ്റ് ശ്യാം അല്ല വേറൊരു ആളാണെന്നും ശാന്തി മായാദേവി കൂട്ടിച്ചേർത്തു. ഇന്ത്യഗ്ലിറ്റ്‌സ് ആൾട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാനെപ്പോഴോ തിരക്കഥ എഴുതി വെച്ചപ്പോൾ അതിലുണ്ട് ‘അധിപനിലെ അതുപോലെ’ എന്ന് എഴുതിയിട്ടുണ്ട് (ചിരി). സിനിമ ഇറങ്ങി കഴിഞ്ഞിട്ട് പറയാം. വേറൊരു കാര്യം പ്ലാൻ ചെയ്തിരുന്നു പക്ഷേ അത് നടന്നില്ല. അധിപൻ എന്ന് പറഞ്ഞ് കണക്ട് ചെയ്യുമ്പോൾ എനിക്ക് എപ്പോഴും ഓർമ്മയുള്ളത് അഡ്വക്കറ്റ് ശ്യാമിനെയാണ്.
ഈ സിനിമയിൽ അഡ്വക്കേറ്റ് ശ്യാം അല്ല വേറൊരു ആളാണ്. ഈ സിനിമയിൽ നിങ്ങൾ ഒരിക്കലും അഡ്വക്കേറ്റ് ശ്യാമിനെ പ്രതീക്ഷിക്കേണ്ട, അമാനുഷികൻ ആയിട്ടുള്ള ലാലേട്ടനേയും പ്രതീക്ഷിക്കേണ്ട. ലാലേട്ടൻ വർക്ക് ചെയ്ത വക്കീൽ കഥാപാത്രമുള്ള മറ്റ് സിനിമകളിൽ ത്രില്ലറും സസ്പെൻസും കണ്ടുപിടിക്കുന്നതുമായ കഥയാണ്. പക്ഷേ ഇതിൽ അങ്ങനെയൊന്നുമല്ല. ഇതിൽ പുള്ളി വളരെ നോർമൽ ആയിട്ടുള്ള ഒരു വക്കീലാണ്. കോടതിയിൽ വന്ന് കാര്യങ്ങൾ പ്രെസെന്റ് ചെയ്യുന്നു,വളരെ സാധാരണക്കാരനെ പോലെ പോകും. പിന്നെ നമ്മൾ ക്യൂരിയസ് ആവുന്ന ചില മൊമെന്റ്‌സ് ഉണ്ട്,’ശാന്തി മായാദേവി പറഞ്ഞു.
മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന നേര് ഒരു സസ്പെന്‍സ് ത്രില്ലറല്ലെന്ന് ശാന്തി മായാദേവി അഭിമുഖത്തിൽ പറയുന്നുണ്ട്. സസ്പെന്‍സോ ത്രില്ലര്‍ മൊമെന്റോ ഇല്ലാത്ത ഒരു ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.
‘എന്റെ വാക്കുകള്‍ വിശ്വസിക്കണം. സസ്പെന്‍സ് ഒന്നുമില്ലെന്ന് ജീത്തു സാര്‍ പറയുമ്പോള്‍ ഈ പുള്ളി എപ്പോഴും ഇങ്ങനെ തന്നെയാണ് പറയുന്നത്, സിനിമ വരുമ്പോള്‍ രണ്ടുമൂന്ന് ട്വിസ്റ്റ് ഉണ്ടാവുമെന്ന് ആളുകള്‍ പറയും. എന്നാല്‍ അതിന്റെ എഴുത്തുകാരി എന്ന നിലയില്‍ ഞാന്‍ പറയാം, ഇത് വളരെ സ്ട്രെയ്റ്റ് ആയി പോവുന്ന ഒരു സസ്പെന്‍സോ ത്രില്ലര്‍ മൊമെന്റോ ഇല്ലാത്ത ഒരു ഇമോണല്‍ ഡ്രാമയാണ്. കോര്‍ട്ട് റൂം ഡ്രാമ എന്നതിലുപരി ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. നല്ലൊരു സിനിമ ആയിരിക്കും,’ ശാന്തി മായാദേവി പറഞ്ഞു.
Content Highlight: Santhi mayadevi about mohanlal character in ‘neru’