| Monday, 18th December 2023, 8:05 am

എൽ.എൽ.ബി പഠിച്ചിറങ്ങി ഒരു കേസ് വാദിക്കുമോ എന്ന് ചോദിക്കുന്ന പോലെയാണ്, ജീത്തു സാർ എഴുതാമോയെന്ന് ചോദിക്കുമ്പോഴും : ശാന്തി മായാദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് നേര്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജീത്തു ജോസഫും ശാന്തി മായാദേവിയുമാണ്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവി ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

ജീത്തു ജോസഫിന്റെ കൂടെ ആദ്യമായി തിരക്കഥ എഴുതിയപ്പോഴുള്ള അനുഭവം ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു ശാന്തി. തന്നെ സംബന്ധിച്ച് താൻ സിനിമയിൽ പുതിയ ഒരാളാണെന്നും തനിക് ഇതൊരു ലേണിങ് പ്രോസസ്സ് ആണെന്നും ശാന്തി പറഞ്ഞു.

‘എന്നെ സംബന്ധിച്ച് ഞാൻ സിനിമയിൽ പുതിയ ഒരാളാണ്. ഇതെനിക്കൊരു ലേണിങ് പ്രോസസ്സ് ആണ്. എനിക്ക് സിനിമയുമായിട്ട് അധികം ബന്ധമില്ല. ജീത്തു സാർ എന്നോട് ആദ്യമായിട്ട് തന്നെ ആശയം പറയുന്നു, പിന്നീട് എഴുതാമോ എന്ന് ചോദിക്കുമ്പോൾ ഞാൻ എൽ.എൽ.ബി പഠിച്ചിറങ്ങിയപ്പോൾ ഒരു കേസ് വാദിക്കുമോ എന്ന് ചോദിക്കുന്ന പോലെയാണ്. ആ ചെയ്യാമെന്ന് പറയും.

കാരണം എനിക്കറിയില്ല ഇത് എന്താണെന്ന്. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞു പിന്നെന്താ എഴുതാലോ എന്ന്. എഴുതി വൺ ലൈനും സ്ക്രീൻ പ്ലേയും സാറിന്റെ കൂടെ ഡെവലപ്പ് ചെയ്ത് കഴിഞ്ഞ് ശരിക്കും ഡയലോഗ്സിലേക്ക് കയറുമ്പോഴാണ് ഇതിന്റെ ഒരു സ്ട്രഗിളിലേക്ക് ഞാൻ വരുന്നത്. അത് വല്ലാത്ത ഒരു സ്ട്രഗിൾ ആയിരുന്നു.

സാർ എപ്പോഴും എന്റെ കൂടെ ഇരുന്നിട്ട് എന്നോട് പറയുന്ന ഒറ്റ കാര്യമേയുള്ളൂ നമ്മൾ ഇവെന്റ്സ് എടുക്കുമ്പോൾ ഒരു അമാനുഷികൻ ആയിട്ടുള്ള ഒരാളല്ല. അതുകൊണ്ട് ഓർഗാനിക് ആയിട്ടുള്ള ഇവെന്റ്സ് ആണ് നമുക്ക് വേണ്ടത്, അങ്ങനെ ഒരു ടെൻഷനെ വേണ്ട എന്ന് പറഞ്ഞു. ആ ഒരു കോൺഫിഡൻസ് ആണ് എനിക്ക് ത്രൂ ഔട്ട് ഉണ്ടായിരുന്നത്. പലപ്പോഴും അഡ്വക്കേറ്റ് വിജയ് മോഹൻ എന്ന ക്യാരക്ടറിനും ഓപ്പോസിറ്റ് വരുന്ന ക്യാരക്ടേഴ്സിനും വേണ്ടി എഴുതുമ്പോൾ ഞങ്ങളിത് ലാലേട്ടന് വേണ്ടി ഇത് ഇന്ന ആൾക്ക് വേണ്ടി എന്ന് ഒരിക്കലും കരുതിയിട്ടില്ല,’ ശാന്തി മായാദേവി പറഞ്ഞു.

Content Highlight: Santhi mayadevi about her script writing experience

We use cookies to give you the best possible experience. Learn more