|

എല്ലാത്തിനെ കുറിച്ചും ആ സൂപ്പര്‍സ്റ്റാറിന് അറിവുണ്ട്; ആദ്യമായി ഒരു ഇന്റര്‍വ്യൂ തന്നത് എനിക്ക്: സന്താനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ അജിത് കുമാറിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സന്താനം. അജിത് വളരെ പ്രൊഫഷണലിസ്റ്റ് ആണെന്നും എല്ലാ കാര്യങ്ങളും കറക്റ്റായി ചെയ്യണമെന്ന് നിര്‍ബന്ധമുള്ള ആളാണെന്നും സന്താനം പറയുന്നു. എല്ലാത്തിനെ കുറിച്ചും അജിത്തിന് അറിവുണ്ടെന്നും അദ്ദേഹത്തിന്റെ യാത്രകള്‍ അക്കാര്യത്തില്‍ സഹായിച്ചിട്ടുണ്ടെന്നും സന്താനം പറഞ്ഞു.

അജിത് ആദ്യമായി അഭിമുഖം നല്‍കിയത് തനിക്കായിരുന്നു എന്നും ഇന്റര്‍വ്യൂവിന്റെ തലേന്ന് വിളിച്ച് എന്ത് വേണമെങ്കിലും ചോദിച്ചോളൂവെന്ന് പറഞ്ഞിരുന്നതായും സന്താനം കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അജിത് സാര്‍ ഭയങ്കര പ്രൊഫഷണിലിസ്റ്റാണ്. കറക്റ്റായി എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അജിത് സാറിന്റെ കൂടെ സിനിമകള്‍ ചെയ്തപ്പോള്‍ ഞാന്‍ അക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. കോമഡി അദ്ദേഹത്തിന് നല്ല ഇഷ്ടമാണ്.

നല്ല അറിവുള്ള വ്യക്തിയുമാണ് അജിത് സാര്‍. എല്ലാത്തിനെ കുറിച്ചും അദ്ദേഹത്തിന് അറിവുണ്ട്. ഒരുപാട് യാത്രകള്‍ ചെയ്യുമല്ലോ, അതിന്റെ ഗുണമെല്ലാം അദ്ദേഹത്തിന്റെ അറിവിലുണ്ട്. ഇപ്പോഴും എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യണമെന്ന് അജിത് സാറിന് വലിയ ആഗ്രഹമാണ്.

അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂ ആദ്യമായി നടത്തിയത് ഞാന്‍ ആയിരുന്നു. അതുവരെ ആര്‍ക്കും ഇന്റര്‍വ്യൂ കൊടുത്തിട്ടില്ലായിരുന്നു. ഇന്റര്‍വ്യൂ നടക്കുന്നതിന്റെ തലേന്ന് അദ്ദേഹം വിളിച്ചിട്ട് എന്നോട് പറഞ്ഞ് ‘സന്താനം ഇന്റര്‍വ്യൂ നടത്താന്‍ പോകുകയാണല്ലേ, നമ്മള്‍ രണ്ടാളും കൂടി ചെയ്താല്‍ നല്ലതായിരിക്കും. നിനക്ക് എന്താണോ ചോദിക്കാന്‍ തോന്നുന്നത് അത് ചോദിച്ചോളൂ’ എന്ന്.

ഇന്റര്‍വ്യൂ നടക്കുന്ന അന്ന് രാവിലെ പോലും ഞാന്‍ അദ്ദേഹത്തോട് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കാമോ, അതില്‍ കുഴപ്പമില്ലലോ എന്നെല്ലാം ചോദിച്ചു. അപ്പോള്‍ നിനക്ക് എന്താണോ ചോദിക്കേണ്ടത് അത് ചോദിച്ചോളൂവെന്നാണ് പറഞ്ഞത്. അങ്ങനെ ഞാന്‍ കുറച്ച് റാന്‍ഡം ആയിട്ടുള്ള ചോദ്യങ്ങളാണ് അജിത് സാറിനോട് ചോദിച്ചത്. അതിനെല്ലാം വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കി,’ സന്താനം പറയുന്നു.

Content Highlight: Santhanam talks about Ajith Kumar