സന്നിധാനം: ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയെ സന്നിധാനത്ത് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ലളിതയ്ക്ക് നേരെ തേങ്ങ എറിയാന്‍ നോക്കുന്ന ഭക്തന്‍ എന്നവകാശപ്പെടുന്ന പ്രതിഷേധക്കാരന്റെ ചിത്രം പുറത്ത്.
പ്രതിഷേധക്കാര്‍ തടഞ്ഞ ലളിതയെ പൊലീസ് വലയത്തില്‍ വലിയ നടപ്പന്തലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇവരെ ആക്രമിക്കാനായി ഇയാള്‍ തുനിഞ്ഞത്. മറ്റുള്ള പ്രതിഷേധക്കാര്‍ ഇയാളെ എടുത്ത് ഉയര്‍ത്തിക്കൊടുക്കുകയും ലളിതയ്ക്ക് നേരെ ഇയാള്‍ തേങ്ങ കൊണ്ട് എറിയുകയുമായിരുന്നു. എന്നാല്‍ തേങ്ങ ഇവര്‍ക്ക് സംരക്ഷണ വലയം തീര്‍ത്ത പൊലീസിന് മേലാണ് പതിച്ചത്.
മലയാള മനോരമ ഫോട്ടോ ഗ്രാഫറായ നിഖില്‍ രാജാണ് ഈ ചിത്രം പകര്‍ത്തിയത്. മലയാള മനോരമ ആദ്യ പേജില്‍ തന്നെ ഫോട്ടോ സഹിതം ഈ വാര്‍ത്ത നല്‍കിയപ്പോള്‍ ഇതേ ഫോട്ടോയുടെ പകുതി ഭാഗം മാത്രമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഭക്തനെന്ന അവകാശപ്പെടുന്ന ഇയാള്‍ സ്ത്രീയ്ക്ക് നേരെ തേങ്ങ എറിയുന്ന ഭാഗം മാതൃഭൂമി ഫോട്ടോയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
തില്ലങ്കേരി ഇങ്ങനെ കയറി ഇറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌ക്കലേറ്ററോ; ശോഭാ സുരേന്ദ്രനോട് അഭിലാഷ്
അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്‌ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ ചിലര്‍ എത്തിയത്.
വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്.
പേരക്കുട്ടിയുടെ ചോറൂണിനെത്തിയ ലളിതാ രവി (52)യെ സന്നിധാനത്തു തടഞ്ഞത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. പ്രതിഷേധത്തിനിടെ ഉന്തം തള്ളും അടിയും നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ പ്രതിഷേധക്കാരുടെ ഇടയില്‍നിന്നു രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
മകന്‍ വിനീഷിന്റെ മകള്‍ വിനീതയുടെ ചോറൂണിന് 19 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ലളിത. കുഞ്ഞിന്റെ അമ്മ നീതു പമ്പയില്‍ തങ്ങിയശേഷം മറ്റുള്ളവരാണു മലകയറിയത്. കുഞ്ഞുമായി സന്നിധാനം വലിയ നടപ്പന്തലില്‍ എത്തിയപ്പോള്‍, ലളിതയ്ക്കു പ്രായം കുറവാണെന്ന് ചിലര്‍ക്കു തോന്നി. ഇതോടെ കൂട്ടശരണം വിളിയായി. ബാരിക്കേഡുകള്‍ ചാടിക്കടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ അനുകൂലികള്‍ നടപ്പന്തലില്‍ എത്തി. വെപ്രാളത്തിനിടെ പ്രായം തെളിയിക്കാന്‍ ലളിത ബാഗില്‍ നിന്നെടുത്തു പൊലീസിനെയും ഭക്തരെയും കാണിച്ചതു മരുമകള്‍ നീതുവിന്റെ ആധാര്‍ കാര്‍ഡായിരുന്നു. പിന്നീടാണ് സ്വന്തം കാര്‍ഡ് കാണിച്ചത്. ഇതിനിടെ ലളിതയ്‌ക്കൊപ്പം എത്തിയ മൃദുലിനു (23) മര്‍ദനമേറ്റു.
Also Read ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് സമ്മതിച്ച് വല്‍സന്‍ തില്ലങ്കേരി
സംഘര്‍ഷം കനത്തതോടെ പൊലീസ് ലളിതയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. അവിടെ രേഖകള്‍ പരിശോധിച്ചു. 52 വയസ്സുണ്ടെന്നു പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ വി.ശരത് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ ഇരുമുടിക്കെട്ട് ഇല്ലെന്ന് പറഞ്ഞ് ഇവരെ പതിനെട്ടാം പടി കയറുന്നതില്‍ നിന്നും പ്രതിഷേധക്കാര്‍ വിലക്കിയിരുന്നു.
ചിത്രം കടപ്പാട്: മലയാള മനോരമ