[] മുംബൈ: മലയാളി താരം സഞ്ജു.വി.സാംസണ്‍ ഇന്ത്യന്‍ ടീമില്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലാണ് 19 കാരനായ സഞ്ജു ഇടം നേടിയത്.
ടീമില്‍ ഇടം ലഭിച്ചത് അപ്രതീക്ഷിതമാണെന്നും സെലക്ഷന്‍ കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ദേശീയ ടീമിലെത്തുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു. ഇന്ത്യന്‍ എ ടീമിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.
മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 25-നാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20 യുമുള്ള പരമ്പരയില്‍ വിരാട് കോഹ്‌ലിയാണ് ടീമിന്റെ ഉപനായകന്‍.
അതേസമയം ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിന് ടീമില്‍ ഇടം ലഭിച്ചില്ല. മുംബൈ താരം ധാവല്‍ കുല്‍ക്കര്‍ണിയും സ്പിന്നര്‍ കരണ്‍ ശര്‍മ്മയും ടീമില്‍ സ്ഥാനം നേടി.