ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ തുടർച്ചയിലേക്കെന്ന അവസ്ഥയിൽ മുന്നേറുകയാണ് രാജസ്ഥാൻ റോയൽസ്.
പതിനാറാം ഐ.പി.എൽ സീസണിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ 72 റൺസിന് സൺ റൈസേഴ്സ് ഹൈദരാബാദിനെയാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്.
കളിയിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ യശ്വസി ജയ്സ്വാൾ, ജോസ് ബട്ട്ലർ എന്നിവർ നേടിയ 54 റൺസിന്റെയും സഞ്ജു സാംസൺ നേടിയ 55 റൺസിന്റെയും പിൻബലത്തിൽ 203 റൺസ് എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിച്ചേരുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദിന് 131 റൺസെടുക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ.
എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായ കുമാർ സംഗക്കാര.
ഡ്രസിങ് റൂമിൽ സഹ താരങ്ങളുടെ മുമ്പിൽ വെച്ചായിരുന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ സംഗക്കാര അഭിനന്ദിച്ചത്.
“നമുക്ക് ഇന്നത്തെ മത്സരത്തിൽ ബാറ്റർമാരുടെ ശ്രദ്ധേയമായ പ്രകടനം കാണാമായിരുന്നു. സഞ്ജുവിന്റെ പ്രകടനവും മികച്ചതായിരുന്നു. അതിനാൽ സഞ്ജു നിന്റെ മികച്ച ബാറ്റിങ്ങിന് നിനക്ക് അഭിനന്ദനങ്ങൾ,’ സംഗക്കാര പറഞ്ഞു.
അതേസമയം മത്സരത്തിൽ മികച്ച മാർജിനിൽ വിജയിക്കാൻ സാധിച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടുണ്ട്.
ഏപ്രിൽ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.
Content Highlights:’Sanju, unbelievable batting kumar Sangakkara appericate sanju samson