നജീം കോയ സംവിധാനം ചെയ്ത് റഹ്‌മാന്‍ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ വെബ് സീരീസാണ് ‘1000 ബേബീസ്’. ഈ സീരീസില്‍ നടന്‍ സഞ്ജു ശിവറാമും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ബിബിന്‍ എന്ന കഥാപാത്രമായാണ് സഞ്ജു എത്തിയത്.
1000 ബേബീസിലെ ബിബിന്‍ പല കാലഘട്ടങ്ങളിലൂടെ ഒരുപാട് ഷെയ്ഡുകളിലൂടെ കടന്നുപോകുന്നുണ്ടെന്നും ഓരോ സിനിമ ചെയ്യുമ്പോഴും ബിബിനെപ്പോലുള്ള കഥാപാത്രങ്ങളാണ് താന്‍ കൊതിക്കുന്നതെന്നും പറയുകയാണ് സഞ്ജു ശിവറാം.
അങ്ങനെയുള്ള കഥാപാത്രങ്ങള്‍ താന്‍ മുമ്പ് ചെയ്തിട്ടില്ലെന്നും 1983 എന്ന നിവിന്‍ പോളി ചിത്രത്തില്‍ പലകാലഘട്ടങ്ങളിലായി അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്നും നടന്‍ പറയുന്നു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു ശിവറാം.
‘1000 ബേബീസിലെ ബിബിന്‍ എന്ന കഥാപാത്രം പല കാലഘട്ടങ്ങളിലൂടെ, ഒരുപാട് ഷെയ്ഡുകളിലൂടെ കടന്നുപോകുന്നുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും നമ്മള്‍ കൊതിക്കുന്നത് ഈ സീരീസിലെ ബിബിനെപ്പോലുള്ള കഥാപാത്രങ്ങളാണ്.
പക്ഷേ, അങ്ങനെയുള്ളവ ഞാന്‍ മുമ്പ് ചെയ്തിട്ടില്ല. 1983 എന്ന സിനിമയില്‍ പല കാലഘട്ടങ്ങളിലായി അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പല മുഖങ്ങളുള്ള, പലഘട്ടങ്ങളിലുള്ള ഒരു ഗംഭീരകഥാപാത്രം ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് തോന്നിയിട്ടുണ്ട്. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.
അതിനെനിക്ക് നന്ദി പറയാനുള്ളത് നജീം കോയ എന്ന സംവിധായകനോടാണ്. കാരണം, നമുക്ക് ആഗ്രഹം തോന്നിയിട്ടുമാത്രം കാര്യമില്ലല്ലോ. അങ്ങനെയുള്ള കഥാപാത്രം തരാന്‍ ഒരാള്‍ ധൈര്യം കാണിക്കുകയെന്നതും പ്രധാനമാണ്. സംവിധായകന്‍ ധൈര്യത്തോടെ ഈ കഥാപാത്രം എന്നെ ഏല്‍പ്പിക്കുകയായിരുന്നു,’ സഞ്ജു ശിവറാം പറയുന്നു.
Content Highlight: Sanju Sivram Talks About Nivin Pauly’s 1983 Movie