അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് സഞ്ജു സനിച്ചന്‍. കേരള ക്രൈം ഫയല്‍സ് എന്ന സീരീസിലെ സി.പി.ഒ വിനു എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. നിരവധി പരസ്യ ചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ച സഞ്ജു രണ്‍വീര്‍ സിങ്ങിനോടൊപ്പം മീഷോയുടെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്.
രണ്‍വീര്‍ സിങ്ങുമായി ഒന്നിച്ച് പരസ്യ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉള്ള അനുഭവം പങ്കുവെക്കുകയാണ് സഞ്ജു സനിച്ചന്‍. രണ്‍വീറിനോടൊപ്പം അഭിനയിക്കുമ്പോഴുള്ള എക്‌സ്പീരിയന്‍സ് അടിപൊളി ആയിരുന്നെന്നും അദ്ദേഹം വരുന്നത് കണ്ടാല്‍ യഥാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ എങ്ങനെയായിരിക്കുമോ അങ്ങനെത്തന്നെയാണെന്നും സഞ്ജു പറയുന്നു.
പാട്ടൊക്കെ സ്പീക്കറില്‍ വെച്ചിട്ടാണ് രണ്‍വീര്‍ വരാറുള്ളതെന്നും അദ്ദേഹത്തിന്റെ ചുറ്റിലും ഇപ്പോഴും ഒരുപാട് ആളുകളുണ്ടാകുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. പെട്ടന്ന് കണ്ടാല്‍ ഒരു പട ഇളകി വരുന്നത് പോലെയാണെന്നും പറയുകയാണ് സഞ്ജു. എസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
‘രണ്‍വീര്‍ സിങ്ങറിന്റെ കൂടെയുള്ള എക്സ്പീരിയന്‍സ് അടിപൊളി ആയിരുന്നു. ശരിക്കും ഒരു സൂപ്പര്‍ സ്റ്റാര്‍ വരുന്നത് പോലെയാണ് രണ്‍വീര്‍ വരുന്നത്. അദ്ദേഹത്തിന്റെ പുറകില്‍ സ്പീക്കറില്‍ പാട്ടൊക്കെ വെച്ചിട്ടുണ്ടാകും. ആ പാട്ടിലൂടെയായിരിക്കും അദ്ദേഹം വരുന്നത്.
ആ പാട്ട് കേട്ട് ഞാന്‍ നോക്കുമ്പോള്‍ ഒരു പട ഇളകി വരുന്നത് പോലെ ഉണ്ടായിരുന്നു. കുറെ ആളുകളുണ്ടാകും അദ്ദേഹത്തിന്റെ ചുറ്റിലും. രണ്‍വീര്‍ അന്ന് ഏജന്റായിട്ട് അഭിനയിക്കേണ്ടത് കൊണ്ട് തന്നെ മിഷന്‍ ഇമ്പോസ്സിബിള്‍ എന്ന സിനിമയിലെ മ്യൂസിക് വെച്ചായിരുന്നു വന്നത്. പുള്ളി ആ ഒരു പവറിലാണ് വരുന്നത്.
അദ്ദേഹം ഓണ്‍ സ്‌ക്രീനില്‍ എങ്ങനെയാണോ അതേ ഒരു പവറില്‍ തന്നെയാണ് ഓഫ് സ്‌ക്രീനിലും നില്‍ക്കുന്നത്. ഭയങ്കര എനെര്‍ജിയാണ്. ഒരു ഷോട്ടിനിടക്ക് അദ്ദേഹം വന്നിട്ട് ബെസെപ്‌സിന് രണ്ട് അടിയൊക്കെ അടിച്ച് മസ്സാജ് ഒക്കെ ചെയ്തിട്ട് റെഡി ആയിട്ടാണ് നില്‍ക്കുക. കാരണം ആ സീനില്‍ പൗണ്ട് ആയിട്ട് ഫീല്‍ ചെയ്യാന്‍ വേണ്ടിയിട്ടാണ് അങ്ങനെ ചെയ്യുന്നത്,’ സഞ്ജു സനിച്ചന്‍ പറയുന്നു.
Content Highlight: Sanju Sanichen Talks About Ranveer Singh