ഞങ്ങള്‍ രണ്ട് പേരോടും കളിക്കാന്‍ ആരുണ്ട്; ട്രെന്‍ഡിങ്ങായി കീലേരി ചഹല്‍
Cricket news
ഞങ്ങള്‍ രണ്ട് പേരോടും കളിക്കാന്‍ ആരുണ്ട്; ട്രെന്‍ഡിങ്ങായി കീലേരി ചഹല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2023, 11:57 pm

രാജസ്ഥാന്‍ റോയല്‍സിലെ സഹ താരങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണും സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും. ഐ.പി.എല്‍ പതിനാറാം സീസണ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇരുവരും തമ്മിലുള്ള
തഗ് മലയാളം റീല്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത്.

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചുവായിട്ട് ചഹല്‍ പ്രത്യക്ഷപ്പെടുന്ന റീല്‍സ് വീഡിയോ സഞ്ജു സാംസണാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തുവിട്ടത്.

‘എന്നോട് കളിക്കാന്‍ ധൈര്യമുണ്ടേല്‍ വാടാ’ എന്ന മാമുക്കോയയുടെ ഡയലോഗ് ചാഹല്‍ പറയുമ്പോള്‍, ‘നിന്നോട് കളിക്കാന്‍ ഞാനുണ്ട്’ എന്ന ജയറാം അവതരിപ്പിച്ച കഥാപാത്രമായി സഞ്ജു സാംസണാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതേസമയം, ‘എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ’ എന്ന് പറഞ്ഞ് ചാഹല്‍ സഞ്ജുവന്റെ തോളില്‍ കയ്യിടുന്നതും കാണാം.

‘കീലേരി ചഹല്‍ in town?? Time for YUZI to learn some Malayalam’ എന്ന കുറിപ്പോടെയാണ് സഞ്ജു ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. വീഡിയോയിലെ പൊര്‍ഫോമന്‍സ് കണ്ട് ചഹലിനെ പ്രശംസ കൊണ്ട് മൂടുകയാണ് മലയാളി ആരാധകര്‍.

അതേസമയം, ഏപ്രില്‍ രണ്ടിനാണ് ഐ.പി.എല്‍ 2023 ല്‍ രാജസ്ഥാന്റെ ആദ്യ മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍.

ഐ.പി.എല്‍ 2023 രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, യശസ്വി ജയ്‌സ്വാള്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി.എ.

Content Highlight: sanju samson, yuzvendra chahal  Viral Malayalam reels video on social media